ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ വീണു; ഏഴു വയസുകാരന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍
ചെന്നൈ: ക്ഷേത്രത്തിലെ ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ ഏഴുവയസുകാരൻ വീണു. കുട്ടിക്ക് 41 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്. കീഴ്പ്പാക്കം മെഡിക്കല്‍ കോളജിലാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയിപ്പോൾ. ഞായറാഴ്ച രാത്രി തിരുവള്ളൂര്‍ ജില്ലയിലെ ആറമ്പാക്കം ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് സംഭവം. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ എം മോനിഷ് വീഴുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പിതാവ് മണികണ്ഠനൊപ്പമാണ് മോനിഷ് ക്ഷേത്രത്തില്‍ പോയതെന്ന് പൊലീസ് പറഞ്ഞു. കനലിലൂടെ നടക്കുന്നതിനിടെ മോനിഷ് കാല്‍ വഴുതി വീഴുകയായിരുന്നു. […]Read More