Tags :chalakudy-river

kerala

ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു, ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു

കൊച്ചി: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍പറവൂര്‍ കോഴിതുരുത്ത് മണല്‍ബണ്ടിന് സമീപമാണ് അപകടം നടന്നത്. ഒരു പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. ചാലക്കുടി പുഴയുടെ കൈവഴിയില്‍ പ്രദേശവാസികളായ അഞ്ച് പെണ്‍കുട്ടികളാണ് കുളിക്കാനിറങ്ങിയത്. അപകടത്തില്‍പ്പെട്ട അഞ്ചുപെണ്‍കുട്ടികളില്‍ രണ്ടുപേരെ നാട്ടുകാര്‍ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചു. ഒഴുക്കില്‍പ്പെട്ട മറ്റു മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കൂടി പിന്നീട് കണ്ടെത്തിയതായാണ് വിവരം. പെണ്‍കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചാലക്കുടി പുഴയുടെ കൈവഴിയില്‍ […]Read More