Tags :central government

kerala

ഫണ്ട് കിട്ടാതെ വന്നതോടെ കേന്ദ്രത്തിനു വഴങ്ങി; സർക്കാർ ആശുപത്രികൾ ഇനി ‘ആയുഷ്മാൻ ആരോ​ഗ്യ

തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന പേര് സ്വീകരിക്കും. പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേർക്കും. ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാ​ഗ്‍ലൈനും ചേർക്കും. പേര് മാറ്റാനാകില്ലെന്ന നിലപാട് ആയിരുന്നു ആദ്യം ആരോഗ്യവകപ്പ്പ് കൈകൊണ്ടത്. എന്നാൽ എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോ​ഗ്യവകുപ്പ് കേന്ദ്രത്തിന്റെ നിർദേശത്തിനു വഴങ്ങുകയായിരുന്നു. പേര് മാറ്റം നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് നടപ്പിലാക്കാനാണ് നിർദേശം. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടിന്റെ […]Read More

National

പ്രധാമന്ത്രിയായി വീണ്ടും മോദി തന്നെ; പാർലമെന്റ് സദസിൽ മുഴങ്ങിയത് ആരവങ്ങളും കയ്യടികളും

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എൻഡിഎ നേതാക്കളുടെ യോ​ഗത്തിന് തുടക്കം. യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളായി അമിത് ഷായും നിതിൻ ഗഡ്കരിയും നിർദേശത്തെ പിന്തുണച്ചു. തുടർന്ന് നടന്ന പ്രസംഗത്തിൽ മോദിയെ പ്രശംസിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി. കഴിഞ്ഞ മൂന്നുമാസമായി നരേന്ദ്ര മോദി വിശ്രമിച്ചിട്ടില്ലെന്നും ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് മോദിയെന്നും പറഞ്ഞു. മൂന്നാം […]Read More

kerala

വിലക്കുകൾക്കിടെ യൂക്കാലി മരങ്ങൾ നടാൻ കെ.എഫ്.ഡി.ഡിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നൽകി

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നൽകിയതോടെ സംസ്ഥാനത്തെ വനം വികസന കോര്‍പറേഷന്​ (കെ.എഫ്.ഡി.ഡി) കീഴിലുള്ള സ്ഥലങ്ങളില്‍ 2025 വരെ യൂക്കാലി മരങ്ങള്‍ നടും. മണ്ണില്‍ നിന്നും വന്‍ തോതില്‍ വെള്ളം വലിച്ചെടുക്കുന്ന യൂക്കാലി ഉള്‍പ്പെടെയുള്ളവ നടുന്നത് വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്​. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നതിനാല്‍ കെ.എഫ്.ഡി.ഡിക്ക് അവരുടെ പ്ലാന്റേഷനുകളില്‍ യൂക്കാലി നടാമെന്ന വാദമാണ് മുന്നോട്ടുവെക്കുന്നത്. 2021ല്‍ സര്‍ക്കാര്‍ വനനയം പ്രഖ്യാപിച്ചപ്പോള്‍ മാവ്, പ്ലാവ്, മലവേപ്പ്, ഞാവല്‍ തുടങ്ങിയ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നായിരുന്നു തീരുമാനം. […]Read More