Tags :CASE

National

‘എന്നെ ചങ്ങലയ്‌ക്കിട്ടത് ഞാൻ തന്നെ’; വനത്തിൽ വിദേശ വനിതയെ മരത്തിൽ കെട്ടിയിട്ട നിലയിൽ

സിന്ധുദുർഗ്: മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ മരത്തിൽ ഇരുമ്പ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. അമ്പതുവയസുകാരി തന്നെയാണ് മരത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ടതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കുന്നത്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും അമേരിക്കൻ യുവതി പൊലീസിനോട് പറഞ്ഞു. സ്ത്രീയുടെ മാനസികാരോഗ്യത്തെ തുടർന്നാണ് ഇവർ സ്വയം ദ്രോഹിക്കുന്ന പ്രവൃത്തി ചെയ്തതെന്നാണ് പൊലീസുകാർ പറയുന്നത്. ഇവരുടെ മാനസിക അവസ്ഥ സ്വയം മുറിവേൽപ്പിക്കുന്ന രീതിയിലാണെന്നും പൊലീസ് തിങ്കളാഴ്ച വിശദമാക്കിയത്. ആഴ്ച്ചകളായി ഭക്ഷണം കഴിക്കാത്തതിനാല്‍ തീര്‍ത്തും […]Read More

kerala

വാഹനം ഓടിച്ചത് അലക്ഷ്യമായും അമിത വേഗത്തിലും; സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ കേസെടുത്ത്

കൊച്ചി: ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. താരങ്ങളായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർ സഞ്ചരിച്ച വാഹനമാണ് കൊച്ചി എം.ജി റോഡിൽ വച്ച് തലകീഴായി മറിഞ്ഞത്. അലക്ഷ്യമായും അമിത വേഗത്തിലും ഓടിച്ചതിനാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. കൊച്ചി എം.ജി റോഡിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് […]Read More

kerala

കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതോടെ അബോധാവസ്ഥയിലായി; നെയ്യാറ്റിൻകര താലൂക്ക്

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് അബോധാവസ്ഥയിലായത്. കൃഷ്ണ തങ്കപ്പൻറെ ഭർത്താവിൻറെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ പൊലീസ് കേസെടുത്തു. യുവതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ […]Read More

kerala

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ; ‘ബോചെ’യ്ക്കെതിരെ കേസ്

കല്‍പറ്റ: ബിസിനസുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. സോഷ്യല്‍ മീഡിയകളിൽ ‘ബോചെ’ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിനെതിരെ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തി എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്‍റ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് മേപ്പാടി പൊലീസ് കേസെടുത്തത്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസ്. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചായപ്പൊടി വില്‍പ്പനയ്ക്കും പ്രമോഷനുമെന്ന വ്യാജേനെ […]Read More

National

ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ പ​ഴ​കി​യ ഭ​ക്ഷ​ണം വി​ള​മ്പി; യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു, ക​ർ​ണാ​ട​ക സ്റ്റേ​റ്റ്

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ പ​ഴ​കി​യ ഭ​ക്ഷ​ണം വി​ള​മ്പിയെ​ന്ന പ​രാ​തി​യി​ൽ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ന്‍റീ​ൻ മാ​നേ​ജ​ർ​ക്കെ​തി​രേ​യും കേ​സു​ണ്ട്. ക​ഴി​ഞ്ഞ 12ന് ​ബം​ഗ​ളൂ​രു​വി​ലെ എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വും ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ പ​ഴ​കി​യ ഭ​ക്ഷ​ണം വി​ള​മ്പി​യെ​ന്നാ​ണ് ആ​രോ​പ​ണം. മ​ത്സ​രം കാ​ണാ​നെ​ത്തി​യ 23 കാ​ര​നാ​യ ചൈ​ത​ന്യ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മ​ത്സ​ര​ത്തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ലെ കാ​ന്‍റീ​നി​ൽ​നി​ന്നു ചൈ​ത​ന്യ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. നെ​യ്ചോ​റ്, ഇ​ഡ്ഡ​ലി, ച​ന്ന മ​സാ​ല, […]Read More

crime

കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പൊലീസുകാരനെതിരെ കേസ്

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരനെതിരെ കേസ്. കളമശ്ശേരി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ രാവിലെ 9.40 നാണ് സംഭവം നടക്കുന്നത്. കുസാറ്റ് കാമ്പസിലെ റോഡരികിൽ നിൽക്കുകയായിരുന്ന പൊലീസുകാരൻ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതെന്നാണ് പരാതി. പരാതിയെത്തുടർന്ന് സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പൊലീസുകാരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. പരാതി പിൻവലിക്കാൻ പെൺകുട്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാൽ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പെൺകുട്ടി അറിയിച്ചതോടെയാണ് പൊലീസുകാരനെതിരെ കേസെടുത്തത്.Read More