Tags :bus-driver

kerala

വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കി: ബസ് ഡ്രൈവറെ രണ്ട് മണിക്കൂർ നിർത്തി നിയമം

കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ കുടുങ്ങിയത്. ഡ്രൈവറെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ​ഗതാ​ഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9 ന് ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ കെ മനോജിന്റെ കാറിന് പിന്നിലൂടെ അമിത ശബ്​ദത്തിൽ തുടരെ ഹോൺ മുഴക്കി ബസ് വന്നത്. ഇത് […]Read More

National

കുട ചൂടി ബസ് ഓടിച്ചു; ഡ്രൈവർക്കും വനിതാ കണ്ടക്ടർക്കും സസ്പെൻഷൻ

ബെംഗളൂരു: കുട ചൂടി ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവറേയും കണ്ടക്ടറേയും സസ്പെൻഡ് ചെയ്തു. നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ലുകെആർടിസി)യുടേതാണ് നടപടി. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്ടർ എച്ച്.അനിത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് നടപടി. റീൽ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഹനുമന്ത കിലേഡാറ കുടചൂടി ബസോടിച്ചത്. ധാർവാഡ്–ബേട്ടഗേരി റൂട്ടിലോടുന്ന ബസിലാണ് ഹനുമന്ത കുട ചൂടി ബസോടിക്കുന്ന വിഡിയോ അനിത ചിത്രീകരിച്ചത്. ബസിനുള്ളിൽ ചോർച്ചയൊന്നും ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വിഡിയോ […]Read More