Tags :bulb

kerala

വീട്ടിലെ ബൾബുകളും ട്യൂബുകളും പൊട്ടിത്തെറിച്ചു; ഒന്നരവയസുകാരന് പരിക്ക്; അമിതമായ വൈദ്യുത പ്രവാഹമെന്ന് പരാതി

ചേര്‍ത്തല: വീട്ടിൽ അമിതമായ വൈദ്യുത പ്രവാഹമുണ്ടായതോടെ ബൾബുകളും ട്യൂബുകളും പൊട്ടിത്തെറിച്ചു. ഒന്നരവയസുകാരന് പൊള്ളലേൽക്കുകയും കുട്ടിയുടെ അമ്മയ്ക്ക് ഷോക്ക് ഏൽക്കുകയും ചെയ്തു. ചേര്‍ത്തല ഒറ്റപ്പുന്നയ്ക്ക് സമീപം കളത്തിപ്പറമ്പില്‍ നാസറിന്റെ വീട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ‘വീടിന്റെ വെളിയില്‍ നിന്നിരുന്ന ഭാര്യ റഷീദയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഈ സമയത്ത് മകന്‍ നദീറിന്റെ ഒന്നര വയസുളള മകന്‍ ഇഷാന്‍ അടുക്കള ഭാഗത്തെ കമ്പിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. റഷീദ ഓടിയെത്തി കുട്ടിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. വീടിന്റെ അകത്തും മുറ്റത്തും വൈദ്യുതി പ്രവഹിച്ചു. വീടിനുള്ളിലെ ബള്‍ബുകളും, ട്യൂബുകളും […]Read More