Tags :budget

National

കേരളത്തിലെ റയിൽപാത ഇരട്ടിപ്പിക്കലിന് മാത്രമായി ബജറ്റിൽ അനുവദിച്ചത് 1085 കോടി രൂപ; പാത

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തിലെ റയിൽപാത ഇരട്ടിപ്പിക്കലിന് മാത്രമായി മാറ്റിവച്ചിരിക്കുന്നത് 1085 കോടി രൂപയാണ്. സംസ്ഥാനത്തെ റയിൽവെ വികസനത്തിനായി ആകെ 3011 കോടി രൂപയാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിൽ 1085 കോടി രൂപ പാത ഇരട്ടിപ്പിക്കലിനായാണ്. തുറവൂർ-അമ്പലപ്പുഴ (500 കോടി), തിരുവനന്തപുരം-കന്യാകുമാരി (365 കോടി), കുമ്പളം-തുറവൂർ (102.5 കോടി), എറണാകുളം-കുമ്പളം (105 കോടി), കുറുപ്പുന്തറ-ചെങ്ങന്നൂർ (11.5 കോടി), അമ്പലപ്പുഴ-ഹരിപ്പാട് (1.2 കോടി) എന്നിങ്ങനെയാണ് പാതയിരട്ടിപ്പിക്കൽ ജോലികൾക്കുള്ള വിഹിതം. ഷൊർണൂർ- എറണാകുളം മൂന്നാം പാത […]Read More

National

‘ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റി’, മന്‍മോഹന്‍ സിങിന്റെ ബജറ്റിനെ പുകഴ്ത്തി ഖാര്‍ഗെ

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് വിവേചനപരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇടത്തരക്കാരുടേയും സാധാരണക്കാരുടേയും ആവശ്യങ്ങള്‍ പരിഗണിക്കുന്ന ബജറ്റായിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യക്ക് വളര്‍ച്ചയുടെ പാത സമ്മാനിച്ച ബജറ്റായിരുന്നു 1991ല്‍ മന്‍മോഹന്‍ സിങ് അവതരിപ്പിച്ചതെന്നും മല്ലികാര്‍ജുര്‍ ഖാര്‍ഗെ പറഞ്ഞു. വിവേചനപരമായ ബജറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാ സഖ്യം ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. 1991 ലെ മന്‍മോഹന്‍ സിങിന്റെ ബജറ്റിനെ പുകഴ്ത്തിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിച്ചത്. 1991 ജൂലൈ ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക […]Read More

National

സംരംഭകർക്ക് 20 ലക്ഷം രൂപവരെ ഈടില്ലാതെ; ഒരു കോടി വിദ്യാർത്ഥികൾക്ക് വൻകിട കമ്പനികളിൽ

ന്യൂഡൽഹി: മൂന്നാം നരേന്ദമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷിക്കാൻ വക ഏറെയുണ്ട്. സംരംഭകരെ ലക്ഷ്യമിട്ടുള്ള മുദ്ര ലോൺ പരിധി ഇരട്ടിയാക്കി. പ്രധാനമന്ത്രി മുദ്ര യോജനയിലൂടെ 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പയായി ലഭിക്കും. നിലവിൽ 10 ലക്ഷം രൂപയാണ് മുദ്ര ലോണിന്റെ വായ്പാ പരിധി. രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റിലെ ഈ പ്രഖ്യാപനം. ചെറുകിട ഇടത്തരം മേഖലയിലെ 50 മൾട്ടി-പ്രൊഡക്ട് യൂണിറ്റുകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള വ്യവസ്ഥകളും ബഡ്ജറ്റിലുണ്ട്. ചെറുകിട- […]Read More

kerala

വേഗം സ്വർണക്കടയിലേക്ക് വിട്ടോളൂ; ബജറ്റിന് തൊട്ടു പിന്നാലെ സ്വര്‍ണവില 2000 രൂപ കുറഞ്ഞു,

കൊച്ചി: കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചെന്ന പ്രഖ്യാപനം വന്നതോടെ വീണ്ടും സ്വർണവില വീണു. . രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും ആണ് ഇന്ന് കുറഞ്ഞത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കുറഞ്ഞേക്കും. ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് പുതിയ തീരുമാനം. വിവാഹ ആവശ്യങ്ങള്‍ക്ക് […]Read More

kerala

കിതയ്ക്കുന്ന റബർ വിപണിയെ പിടിച്ചുയർത്തുമോ ബജറ്റ് ? സ്വന്തമായൊരു കേന്ദ്രമന്ത്രിയെ കിട്ടിയതോടെ മൂന്നാം

കോട്ടയം: കേന്ദ്ര ബജറ്റ് അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. നാളെ നടക്കുനാണ് പ്രഖ്യാപനത്തിൽ സാധാരണക്കാരായ ശമ്പളക്കാര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളെയാണ്. ആദായ നികുതി സ്ലാബുകളില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇളവ് വരുത്തിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം നികുതിബാധകമല്ലാത്ത വരുമാന പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുന്നതും നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്ന 80സി പരിധി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ നിറയെ പ്രതീക്ഷകളോടെ ആണ് കോട്ടയം ജില്ലയും ബജറ്റിനെ കാണുന്നത്. സ്വന്തമായൊരു കേന്ദ്രമന്ത്രിയുള്ള ജില്ലയ്ക്ക് റബറടക്കമുള്ള മേഖലകളിൽ കാര്യമായെന്തെങ്കിലും […]Read More

National

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ. സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.ഫെബ്രുവരിയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് നിർമല സീതാരാമൻ തന്നെയായിരുന്നു. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്. പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. അഞ്ച് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒന്നിനാണ് […]Read More