Tags :birthday

kerala

‘ആവേശം’ മോഡൽ പിറന്നാൾ ആഘോഷം; ക്രിമിനൽ കേസ് പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം

ആലപ്പുഴ: ആവേശം സിനിമാ മോഡലില്‍ പിറന്നാൾ ആഘോഷം നടത്തിയ ക്രിമിനൽ കേസ് പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം. പ്രതികളായ അരുൺ, വിക്രമൻ, വിഷ്ണു, പ്രിൻസ് എന്നിവർ വടിവാൾ കൊണ്ട് കേക്ക് മുറിക്കുന്നതും പരസ്പരം പങ്കുവെക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം. ചെങ്ങന്നൂരിൽ ആണ് പ്രതികൾ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം നടത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു പൊലീസും സൈബർ സേനയും അന്വേഷണം തുടങ്ങിയത്. നിരവധി കേസുകളിൽ പ്രതിയായവരാണ് ഇവർ.Read More