പക്ഷിപ്പനി വില്ലനായിതോടെ താറാവ് കൃഷിയുടെ ഭാവി ചോദ്യചിഹ്നമായി; അപ്പർകുട്ടനാട്ടിലെ കർഷകർ ദുരിതത്തിൽ
കോട്ടയം: പക്ഷിപ്പനി അപ്പർകുട്ടനാടിനെ അറുതിയുടെ വക്കിലെത്തിച്ചു. താറാവ് കൃഷി നിരോധിച്ചതോടെ കർഷകരുടെ വരുമാനം നിലച്ചു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടാണ് മേഖലയിൽ താറാവ് കൃഷി നടത്തുന്നത്. എന്നാൽ പക്ഷിപ്പനി വന്നതോടെ വ്യാപാരം അവതാളത്തിലായിരിക്കുകയാണ്. രണ്ടര വർഷത്തിനുള്ളിൽ ഒന്നരലക്ഷത്തോളം പക്ഷികളാണ് പക്ഷിപ്പനിയിൽ ഇല്ലാതായത്. പക്ഷിപ്പനി ബാധിച്ച് ചത്തതും കൊന്നൊടുക്കിയതുമായ പക്ഷികൾക്ക് നഷ്ടപരിഹാരമില്ലാതായതും വളർത്തലിന് നിരോധനം ഏർപ്പെടുത്തിയതും കർഷകർക്ക് പ്രഹരമായി. മാർച്ചുവരെ പക്ഷിപ്പനിബാധിത മേഖലകളിൽ കോഴി, താറാവ് വളർത്തൽ നിരോധിക്കണമെന്നാണ് വിദഗ്ധസംഘത്തിന്റെ ശിപാർശ. പക്ഷിപ്പനി പതിവായതോടെ ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം താലൂക്കുകളിലും […]Read More