ബിവറേജ് കോര്‍പ്പറേഷനില്‍ രണ്ടര വര്‍ഷത്തിനിടെ ‘അബദ്ധത്തില്‍ പൊട്ടിയത്’ മൂന്നു ലക്ഷത്തോളം മദ്യക്കുപ്പികൾ
തിരുവനന്തപുരം: വിശേഷദിവസങ്ങൾ വന്നാൽ മദ്യം വാങ്ങി റെക്കോർഡുകൾ തീർക്കുന്ന മലയാളികളുടെ വാർത്തകൾ പുറത്തുവരാറുണ്ട്. കോടിക്കണക്കിനു രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ച് തീർത്തുകൊണ്ടിരിക്കുന്നത്. ഓരോ തവണയും റെക്കോർഡുകൾ തിരുത്തിക്കുറിക്കുമ്പോൾ വല്ലാത്ത ഒരു അഭിമാനമാണ് മലയാളികൾക്ക്. എന്നാൽ ഈ മദ്യപാനികളുടെ ഹൃദയം തകർക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒന്നും രണ്ടുമല്ല, മൂന്നു ലക്ഷത്തോളം മദ്യക്കുപ്പികളാണ് ബവ്‌കോയില്‍ ‘അബദ്ധത്തില്‍ പൊട്ടിയത്’, അതും രണ്ടര വര്‍ഷത്തിനിടെ. ബവ്‌റിജസ് കോര്‍പറേഷന്റെ (ബവ്‌കോ) കടകളില്‍ എത്തിച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും താഴെ വീണുപൊട്ടിയ മദ്യക്കുപ്പികളുടെ എണ്ണം […]Read More