National
സിഗ്നലില്ല, ഗതാഗതകുരുക്കും കുറയും; ബെംഗളൂരുവിലെ ആദ്യ ഇരുനില മേൽപ്പാലം ഈ മാസം ഗതാഗതത്തിനായി
ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യ ഇരുനില മേൽപ്പാലം ഈ മാസം ഗതാഗതത്തിനായി തുറക്കും. റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻവരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലത്തിന്റെ പണികൾ പൂർത്തിയായി. നമ്മ മെട്രോ യെല്ലോ ലൈനിലൂടെ (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര)യാണ് പുതിയ ഇരുനില മേൽപ്പാലവും കടന്നുപോകുന്നത്. താഴത്തെനിലയിലൂടെ വാഹനങ്ങളും മുകളിലത്തെ നിലയിലൂടെ മെട്രോ സർവീസും എന്ന നിലയിലാണ് മേൽപ്പാലത്തിന്റെ നിർമ്മാണം. നിലവിലുള്ള റോഡിനേക്കാൾ എട്ടുമീറ്റർ ഉയരത്തിലാണ് മേൽപ്പാലത്തിന്റെ ആദ്യത്തെ നില വരുന്നത്. മെട്രോ പാതയുള്ള രണ്ടാത്തെ നില ഉപരിതലത്തിൽനിന്ന് 16 […]Read More