Tags :banglore

National

രാജ്യത്ത് ട്രെയിൻ ആംബുലൻസുകൾ എത്തുന്നു; ഐസിയു, മിനി ഐസിയു എന്നിങ്ങനെ രണ്ടുതരം സൗകര്യങ്ങളും

മുംബൈ: രാജ്യത്ത് ട്രെയിൻ ആംബുലൻസുകൾ എത്തുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയറോമെഡ് കമ്പനിയാണ് ട്രെയിൻ ആംബുലൻസ് സേവനം ഒരുക്കുന്നത്. ഒരുസംസ്ഥാനത്തുനിന്ന് മറ്റൊരുസംസ്ഥാനത്തേക്കോ പ്രദേശത്തേക്കോ രോഗികളെ എത്തിക്കാനുള്ള ചെലവ് കുറഞ്ഞ മാർ​ഗമാണ് ട്രെയിൻ ആംബുലൻസുകൾ. റോഡുമാർഗം കൊണ്ടുപോകാൻ പ്രയാസമുള്ളതും എന്നാൽ വിമാനത്തിന്റെ ചെലവ് താങ്ങാൻകഴിയാത്തവർക്കും ഇത് വലിയ സഹായമാകും. റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതിനാൽ മുൻകൂട്ടി തീരുമാനിച്ചേ ഈ യാത്ര സാധിക്കൂവെന്ന് ട്രെയിൻ ആംബുലൻസ് സേവനം നൽകുന്ന എയറോമെഡ് കമ്പനിയുടെ സി.ഇ.ഒ. കണ്ണൂർ സ്വദേശിയായ ഷാജു കുമാർ പറയുന്നു. […]Read More