അണപൊട്ടി ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ; ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ ആരാധനാലയങ്ങൾക്ക് കാവലിരുന്ന് മുസ്ലീമുകൾ
ധാക്ക: ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ അണപൊട്ടുന്നതിനിടെ ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ ആരാധനാലയങ്ങൾക്ക് കാവലിരുന്ന് മുസ്ലീമുകൾ. ഓൾഡ് ധാക്കയിലെ ധാകേശ്വരി ക്ഷേത്രത്തിന് ആണ് കാവലിരുന്നത്. രാത്രി വൈകിയും കാവലിരിക്കുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന ആഹ്വാനവും പള്ളികളില്‍നിന്ന് മുഴങ്ങി. കിഴക്കൻ ബംഗ്ലാദേശിലെ കുമിലയിലെയും ചിറ്റഗോങ്ങിലെ ചകാരിയ ഉപസിലയിലെയും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നില്ക്കുന്ന മുസ്ലിംകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചകാരിയയില്‍ വിദ്യാർഥി സംഘടനയായ ഛത്രി ശിബിരത്തിന്റെ നേതൃത്വത്തിലായിരുന്നു സംരക്ഷണം. പെൺകുട്ടികൾ അടക്കമുള്ളവര്‍ […]Read More