Tags :bail

kerala

സിദ്ധാര്‍ത്ഥന്റെ മരണം; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കേരള വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ സിബിഐ ഇന്ന് നിലപാട് അറിയിക്കും. പ്രതികളുടെ അഭിഭാഷകര്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കിയോ എന്ന കാര്യത്തിലും സി ബി ഐ മറുപടി നല്‍കും. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ത്ഥന്റെ അമ്മ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ഉപഹര്‍ജിയിലെ ആക്ഷേപം. തുടരന്വേഷണം വേണമെന്ന കാര്യം അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും […]Read More

National

അതിജീവിതയെ തട്ടിക്കൊണ്ട് പോയ കേസ്, ജെ.ഡി.എസ് നേതാവ് എച്ച്.ഡി.രേവണ്ണക്ക് ജാമ്യം

ന്യൂഡൽഹി: അതിജീവിതയെ തട്ടിക്കൊണ്ട് പോയ കേസിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി.രേവണ്ണക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രത്യേക കോടതി ജാമ്യം നൽകിയത്. അഞ്ച് ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കുക, അതിജീവിതയെയോ കേസിൽ ബന്ധപ്പെട്ട ആളുകളെയോ സ്വാധീനിക്കാതിരിക്കുക തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. രേവണ്ണക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻ വീട്ടുജോലിക്കാരിയുടെ പരാതിയിൽ ലൈംഗിക പീഡനത്തിനാണ് ആദ്യത്തെ കേസ്. ഈ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന അവരുടെ മകന്റെ പരാതിയിലാണ് രണ്ടാമത്തെ കേസ്. രേവണ്ണയുടെ വിശ്വസ്തൻ സതീഷ് ബാബണ്ണയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. […]Read More

National Politics

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി∙ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കരുതെന്ന ഉപാധിയോടെ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തന്റെ അറസ്റ്റ് നടപടി തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം. കേസിൽ കഴിഞ്ഞ മാർച്ചിൽ 21നാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത […]Read More