ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ആഗസ്ത് 20 വരെയാണ് കസ്റ്റഡി നീട്ടിയത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്ത കേസിൽ ആണ് റൗസ് അവന്യൂ കോടതിയുടെ നടപടി. കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം ആഗസ്ത് 5ന് നിഷേധിച്ചിരുന്നു. ഇ.ഡി കേസിൽ നേരത്തെ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു.Read More
Tags :arvind-kejriwal
ന്യൂഡൽഹി: മദ്യ നയക്കേസിൽ സിബിഐ അറസ്റ്റു ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അടുത്ത മാസം 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിലൽ കഴിയണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന കേസിൽ ഡൽഹിയിലെ റൗസ് അവന്യു കോടതിയുടേതാണ് നടപടി. 2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21- നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കെ ജൂണ്‍ 26-ന് […]Read More