Tags :army

National

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ചത്തീസ്ഗഡില്‍ ഒന്‍പതു മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ സുരക്ഷാ സൈന്യം ഒന്‍പത് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ഓട്ടോ മാറ്റിക് ആയുധങ്ങള്‍ ഉള്‍പ്പടെ സുരക്ഷാസേന കണ്ടെടുത്തു. ദന്തേവാഡ- ബീജാപ്പൂര്‍ അതിര്‍ത്തിയില്‍ രാവിലെ പത്തരയോടെയാണ് സുരക്ഷാസേനയും മാവേയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടയാത്. നക്‌സല്‍ വിരുദ്ധ ദൗത്യത്തിനിടെയായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിനിടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനിടയില്‍ ഒന്‍പത് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് ബസ്താര്‍ ഐജി പി സുന്ദര്‍രാജ് […]Read More

World

ഇന്ത്യയിലെ ചില പ്രദേശങ്ങളിലേക്ക് പോകരുത്; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ്

വാഷിങ്ടൺ: ഇന്ത്യയിലെ ചില പ്രദേശങ്ങളിലേക്ക് പോകരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ്. മണിപ്പൂർ, ജമ്മു കശ്മീർ, ഇന്ത്യാ-പാക് അതിർത്തി, നക്സലൈറ്റുകൾ സജീവമായ ഇന്ത്യയിലെ മധ്യ-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറ്റകൃത്യവും തീവ്രവാദവും കാരണം ഇന്ത്യയിൽ ജാഗ്രത വർധിപ്പിക്കുക. ചില മേഖലകളിൽ അപകടസാധ്യത വർധിച്ചിട്ടുണ്ട് എന്ന് ഇന്ത്യയിലെ പ്രദേശങ്ങളെ കുറിച്ചുള്ള പുതുക്കിയ യാത്രാ നിർദ്ദേശങ്ങളിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വ്യക്തമാക്കുന്നു. മൊത്തത്തിൽ ഇന്ത്യയെ ലെവൽ 2-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]Read More

job

കരസേനയിൽ അഗ്നിവീർ; റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു

സൈന്യത്തിലേക്ക് പൗരന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഗ്നിവീർ നിയമനങ്ങൾക്കായി റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. കരസേന നടത്തുന്ന റാലി ജൂൺ 24 മുതലാണ് നടത്തുന്നത്. ഏപ്രിലിൽ നടത്തിയ ഓൺലൈൻ പൊതു പ്രവേശനപരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് റാലിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അപേക്ഷകർക്കു റജിസ്റ്റർ ചെയ്ത ഇ–മെയിലിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സംസ്ഥാനത്തു കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപറ്റയിൽ […]Read More

National

ഛത്തീസ്​ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റിനെ വധിച്ചു

ഡൽഹി: ഛത്തീസ്​ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ. ഛത്തീസ്​ഗഢിലെ സുഖ്മ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. മാവോയിസ്റ്റിൽ നിന്നും ആയുധം പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന ശക്തമാക്കി സുരക്ഷാസേന. അതേസമയം ഛത്തീസ്ഗഢിലെ ബിജാപൂരിലും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു. ഈ ഏറ്റുമുട്ടലോടെ ഛത്തീസ്ഗഢിൽ ഈ വർഷം മാത്രം സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 114 ആയി.Read More