Tags :armstrong-murder

National

ബിഎസ്പി നേതാവിന്റെ കൊലപാതകം; ചെന്നൈയിൽ പ്രതിഷേധം പുകയുന്നു; പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം

ചെന്നൈ: ബിഎസ്പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം. സംഭവത്തിൽ ചെന്നൈയിൽ ബിഎസ്പി പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്ട്രോങിനെ ചെന്നൈയിലെ വീടിന് അടുത്ത് വച്ചാണ് ആറംഗസംഘം കൊലപ്പെടുത്തിയത്. ആംസ്ട്രോങ്ങിനെ കൊലപാതകത്തെ അപലപിച്ച ബിഎസ്പി അധ്യക്ഷ മായാവതി, പ്രവർത്തകരോട് സംയമനം പാലിക്കാൻ നിർദേശിച്ചു. സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മായാവതി […]Read More