Tags :arjun-mission-updates

kerala

‘കാലാവസ്ഥ അനുകൂലം’; ലോറിയെങ്കിലും കണ്ടെത്തണമെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: കർണാടകയിലെ ഷിറോയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്ന ഇന്ന് പ്രതീക്ഷ അറിയിച്ച് കുടുംബം. അർജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും പറഞ്ഞു. നാലുദിവസത്തേക്ക് നിര്‍ത്തിവെച്ച തിരച്ചില്‍ ഒരുമാസത്തിന് ശേഷം അവർ തുടങ്ങുകയാണ്. എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നാണ് പ്രതീക്ഷ, കൃഷ്ണപ്രിയ പറഞ്ഞു. ലോറിയെങ്കിലും കണ്ടെത്തണമെന്നും കൃഷ്ണപ്രിയ പറഞ്ഞു. ലോറി ഒന്നുകൂടെ ലൊക്കേറ്റ് ചെയ്യണമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളതെന്ന് സഹോദരി അഞ്ജു പറഞ്ഞു. അതിന് അനുസരിച്ചായിരിക്കും എന്തൊക്കെ സംവിധാനങ്ങൾ കൈക്കൊള്ളണമെന്ന് […]Read More

National

അർജുനായി തിരച്ചിൽ തുടരുമെന്ന് അറിയിപ്പ്; തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ;

ബെം​ഗളൂരു: ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരാൻ തീരുമാനം. പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിസിദ്ധരാമയ്യയുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം. നദി അനുകൂലമായാൽ മാത്രം നാളെ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. തെരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. നടപടിയിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് […]Read More

National

നദിയ്ക്കടിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് തന്നെ; 18 അംഗ മുങ്ങൽ വിദഗ്ധർ പുഴയിലേക്ക്

ഷിരൂർ: ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേതെന്ന് സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി. ലോറി നദിയില്‍നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നു ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്കു പുറപ്പെട്ടത്. ഇന്നു രാത്രിയും തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചിട്ടുണ്ട്. ​ഗം​ഗാവലി നദിയിൽനിന്നു കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്തുനിന്നും ഇന്നലെ സോണാർ സി​ഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. അർജുന് […]Read More