ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്ന നാലാം സ്പോട്ടിലും ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ആണ് ഇന്നത്തെ തിരച്ചിൽ നിർത്തിയത്. തിരച്ചിലിൽ രക്ഷാ സംഘത്തിന് ചെളിയും പാറയും മാത്രമാണ് കാണാൻ സാധിച്ചത്. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് പോയിന്റ്റുകളിൽ പരിശോധന തുടരുമെന്നും ദൗത്യ സംഘം അറിയിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായ […]Read More
Tags :arjun
National
പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; അർജുന് വേണ്ടിയുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു; നാളെ ‘ഐബോഡ്’
ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കാണാതായി എട്ടാം ദിവസം കഴിയുമ്പോഴും അർജുൻ കുറിച്ച് യാതൊരു വിവരവും ഇല്ല. ഇന്നത്തെ തിരച്ചിലിൽ നദിയിൽ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ പറഞ്ഞു. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ഈ ഉപകരണം […]Read More
കോഴിക്കോട്: ഷിരൂരിൽ ലോറി കരയിലില്ലെന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ സൈന്യം. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ 90 ശതമാനം മണ്ണുനോക്കിയിട്ടും അർജുനെയും ലോറിയെയും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഈ നിഗമനത്തിലേക് സൈന്യവും എത്തിയിരിക്കുന്നത്. ലോറി കരയിൽ ഉണ്ടായിരുന്നെങ്കിൽ ഇത്രയും മണ്ണു നീക്കിയ സ്ഥിതിക്ക് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണു ദൗത്യസംഘം പറയുന്നത്. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് […]Read More
National
ഗംഗാവലി പുഴയിൽ ഇപ്പോൾ തിരച്ചിൽ നടത്താനാകില്ല; അർജുനെ കണ്ടെത്താനായി അത്യന്താധുനിക സംവിധാനങ്ങൾ നാളെ
ബെംഗളൂരു: കർണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെ കണ്ടെത്താനായി അത്യന്താധുനിക സംവിധാനങ്ങൾ നാളെ എത്തിക്കുമെന്ന് സൈന്യം. നാളെ കൊണ്ടുവരുന്നത് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകളാണ്. കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന അത്യന്താധുനിക ഉപകരണമാണ് എത്തിക്കുന്നത്. അതേസമയം ഗംഗാവലി പുഴയിൽ ഇപ്പോൾ തിരച്ചിൽ നടത്താനാകില്ല. പുനെയിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് കൂടുതൽ റഡാറുകൾ എത്തിക്കുകയെന്ന് കർണാടക -കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ വിടി മാത്യു പറഞ്ഞു. ഇത് നാളെയോടെ സ്ഥലത്ത് എത്തിക്കും. കരയിലും വെള്ളത്തിലും […]Read More