Tags :aravind kejriwal

National

സ്വാതി മാലിവാള്‍ ആക്രമിക്കപ്പെട്ട സംഭവം; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. സ്വാതി മാലിവാള്‍ കെജ്‌രിവാളിന്റെ വസതിയിലെത്തിയതിന് പിന്നാലെ കെജ്‌രിവാളിന്റെ സഹായി ബിഭവ് കുമാറിനോടും ഇങ്ങോട്ടെത്തണമെന്ന് ആരോ വിളിച്ചുപറഞ്ഞു. ഇത് ആരാണെന്ന് കണ്ടെത്താന്‍ കെജ്‌രിവാളിന്റെ ഉള്‍പ്പെടെ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദേശീയ വനിതാ കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘സ്വാതി മാലിവാള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയശേഷം ബിഭവ് കുമാറിനോട് മുഖ്യമന്ത്രിയുടെ വസതിയിലെത്താന്‍ ആരോ […]Read More

National Politics

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നീക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഡൽഹി: അരവിന്ദ് കെജരിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതെല്ലാം ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര പരിധിയില്‍ പെട്ട കാര്യങ്ങളാണെന്നും കോടതി ഇടപെടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും പറഞ്ഞു. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കെജരിവാളിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നു നീക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ നീക്കാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ അവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഔചിത്യവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ബെഞ്ച് പറഞ്ഞു.Read More

National Politics

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് തിരികെയെത്തി അരവിന്ദ്കെജ്‌രിവാള്‍; ഏകാധിപത്യത്തിനെതിരെ പോരാടും; റാലികളിലും പ്രചാരണപരിപാടികളിലും സജീവമാകും

ന്യൂഡല്‍ഹി: ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡ‍ി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജാമ്യത്തിലിറങ്ങി. ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. തെക്കന്‍ ഡല്‍ഹിയിലാണ് ഇന്നത്തെ റോഡ് ഷോ. ഏകാധിപത്യത്തിന് എതിരെ ഒന്നിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ ആഹ്വാനം. പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരേ രുക്ഷ വിമര്‍ശനം ഉയര്‍ത്തിയാകും പ്രചാരണം. ഉച്ചയ്ക്ക് കെജ്രിവാളിന്റെ വാര്‍ത്ത സമ്മേളനം നടക്കും. ഇന്നത്തെ റാലിയെ വന്‍ സംഭവമാക്കി മാറ്റാനാണ് ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നത്. രാവിലെ ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തിലും […]Read More

National Politics

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി∙ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കരുതെന്ന ഉപാധിയോടെ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തന്റെ അറസ്റ്റ് നടപടി തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം. കേസിൽ കഴിഞ്ഞ മാർച്ചിൽ 21നാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത […]Read More