തൃശൂര്‍: തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വലിയ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആയി ആർ. ഇളങ്കോ ആണ് എത്തുന്നത്.അങ്കിത് അശോകന്റെ പുതിയ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് പിന്നീട് അറിയിക്കും. തൃശൂര്‍ പൂരത്തില്‍ കമ്മീഷണരുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു.ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് […]Read More