മഞ്ഞുമൂടിയ മലനിരകളും ഇടതൂർന്ന പൈൻ മരങ്ങളും; സിക്കിമിന്റെ സൗന്ദര്യം ഒപ്പി ആന്‍ഡ്രിയ ജെറമിയ
സിക്കിം യാത്ര ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം ആന്‍ഡ്രിയ ജെറമിയ. നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആണ് സിക്കിമിന്റെ മനോഹാരിത ആരാധകർക്കായി പങ്കുവച്ചത്. മനംമയക്കുന്ന ഭൂപ്രകൃതിയാണ് സിക്കിമിന്റെത്. തണുത്ത കാലാവസ്ഥകൊണ്ടും കിടിലൻ കാഴ്ചകളാലും സമ്പന്നമാണ് ഇവിടം. ബുദ്ധമതവിശ്വാസികളുടെ കേന്ദ്രം കൂടിയാണ് സിക്കിം. https://www.instagram.com/p/C7-87cKyh2z/?utm_source=ig_embed&ig_rid=e5dddab8-9c55-409e-9768-bb803955cf4b സിക്കിമും ഡാർജിലിങ്ങുമാണ് ഇത്തവണ താരത്തിന്റെ യാത്രകൾക്കു പകിട്ടേകിയത്. സിക്കിമിലൂടെയുള്ള മനോഹരമായ യാത്രയുടെ ചിത്രങ്ങള്‍ ആന്‍ഡ്രിയ പങ്കുവച്ചു. ഗാംഗ്ടോക്കില്‍ നിന്നും ലാച്ചുങ്ങിലേക്ക് പോകാനായിരുന്നു പ്ലാനെങ്കിലും ഉരുള്‍പൊട്ടല്‍ കാരണം അതു നടന്നില്ല. പകരം പെല്ലിംഗിലേക്കായിരുന്നു യാത്ര. ഇപ്പോള്‍ സിക്കിമില്‍ […]Read More