നിയന്ത്രണംവിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്ക്
കൊല്ലം: വൈദ്യുതപോസ്റ്റ് ഇടിച്ചുതകര്‍ത്ത് ആംബുലന്‍സ് തലകീഴായി മറിഞ്ഞ് അപകടം. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജങ്ഷന് സമീപത്തായിരുന്നു സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റുകളിലിടിച്ച ശേഷം റോഡില്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് ആംബുലന്‍സ് ഉയര്‍ത്തിയത്.Read More