യാത്രക്കാരില്ല, എയർ ഇന്ത്യ എക്സ്പ്രസ് ബംഗളൂരു – കണ്ണൂർ സർവിസ് റദ്ദാക്കി; തിരിച്ചടിയായത്
ബംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് ബംഗളൂരു – കണ്ണൂർ സർവീസ് റദ്ദാക്കി. യാത്രക്കാർ കുറഞ്ഞതാണ് കാരണം. ഉയർന്ന ടിക്കറ്റ് നിരക്കും അശാസ്ത്രീയമായ സമയക്രമവുമാണ് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചത്. ജൂലൈ ആദ്യവാരം ആരംഭിച്ച സർവിസാണ് യാത്രക്കാരില്ലെന്ന പേരിൽ കഴിഞ്ഞ ദിവസം നിർത്തലാക്കിയത്.നേരത്തേ രണ്ട് സർവിസുകളാണ് എയർ ഇന്ത്യ ബംഗളൂരു – കണ്ണൂർ സെക്ടറിൽ നടത്തിയിരുന്നത്. എയർ ഇന്ത്യ സർവിസ് നിർത്തിയതോടെ നിലവിൽ ഇൻഡിഗോ മാത്രമാണ് ഈ റൂട്ടിൽ നേരിട്ട് പ്രതിദിന സർവിസ് നടത്തുന്നത്.Read More