കോഴിക്കോട്: ഓട്ടോ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. മാവൂര്‍ പാറമ്മല്‍ പാലശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫ്(50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. അബ്ദുല്‍ ലത്തീഫ് യാത്രക്കാരുമായി പോയി മടങ്ങിവരികയായിരുന്നു. എന്നാല്‍ മാവൂര്‍ സൗത്ത് അരയങ്കോട് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.Read More
Tags :accident death
National
ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച് ട്രക്ക്
പൂനെ: ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി 10.30ഓടെ പൂനെ – അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ വച്ചായിരുന്നു അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ രക്ഷപ്പെടാൻ ശ്രമിച്ച് ട്രക്ക് ഡ്രൈവറെ പിടികൂടി. നഗരത്തിലെ ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ മൂന്ന് യുവാക്കളാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇവരിൽ രണ്ട് പേർ കോളേജിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ റെയിൽവെ സ്റ്റേഷനിൽ വിടാനാണ് മറ്റൊരു വിദ്യാർത്ഥി, ബൈക്കുമായി […]Read More
തൃശൂര്‍: മിനി ടിപ്പർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു. അലന്റ് ലാസര്‍ ആണ് മരിച്ചത്. പട്ടിക്കാട് ചാണോത്ത് കോണ്‍ക്രീറ്റ് കട്ട ഇറക്കാനെത്തിയ മിനി ടിപ്പറാണ് കനാലിലേക്ക് മറിഞ്ഞത്. മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്ക് പരിക്കേറ്റു. എടപ്പലം സ്വദേശി രതീഷ് മോഹന്‍, ചാണോത്ത് സ്വദേശി വര്‍ഗീസ്, എന്നിവരാണ് മറ്റു രണ്ടു പേര്‍. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.Read More
പാലാ∙ പയപ്പാറിൽ ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി കരൂർ ഉറുമ്പിൽ രാജു (51) മരിച്ചു. ഉച്ചക്ക് 12ന് പയപ്പാറിലുള്ള നടപ്പാതയോടു ചേർന്ന ചെക്ക്ഡാമിന്റെ പലകകൾ സുഹൃത്തുക്കൾക്കൊപ്പം ഉയർത്താൻ ശ്രമിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് രാജുവിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:സിന്ധു.Read More
kerala
ക്വാറിക്ക് അരികിലൂടെ സംസാരിച്ച് നടക്കുന്നതിനിടയിൽ കാൽ വഴുതി പാറക്കുളത്തിൽ വീണു; സഹോദരങ്ങളുടെ മക്കളായ
പാലക്കാട്: വീടിനടുത്തുള്ള ക്വാറിക്ക് അരികിലൂടെ സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ അമ്പത് അടി താഴ്ചയുള്ള ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം. പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വീടിനടുത്തുള്ള ക്വാറിക്ക് അരികിലൂടെ സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയായിരുന്നു. തുടർന്ന് രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്നും പോലീസ് പറഞ്ഞു. ഇത് […]Read More