ബഹിരാകാശത്ത് പിറന്നാൾ ആഘോഷിക്കുന്നത് ഇത് രണ്ടാം തവണ; വീണ്ടും ചരിത്രം കുറിച്ച് സുനിതാ വില്യംസ്
ബഹിരാകാശത്ത് വെച്ച് വീണ്ടും പിറന്നാളാഘോഷിച്ച് ചരിത്രം കുറിച്ച് നാസയുടെ ബഹിരാകാശ യാത്രികയായ സുനിതാ വില്യം. സുനിതയുടെ 59-ാം ജന്മദിനമാണ് ഇന്നലെ കഴിഞ്ഞത്. 2012ൽ ആയിരുന്നു സുനിത ആദ്യമായി ബഹിരാകാശത്ത്പിറന്നാൾ ആഘോഷിച്ചത്.
പിറന്നാളുകാരി അങ്ങ് ബഹിരാകാശ ആയിരുന്നെങ്കിലും ഭൂമിയിലും ആഘോഷം ഗംഭീരമായി നടന്നു. ഗായകൻ മുഹമ്മദ് റഫിയുടെ ബാർ ബാർ ദിൻ ആയെ എന്ന ഗാനം പ്രമുഖ സംഗീത കമ്പനി സുനിതയ്ക്കുവേണ്ടി സമർപ്പിച്ചു. ബോളിവുഡ് സംവിധായകനായ കരൺ ജോഹർ,ഗായകരായ സോനു നിഗം, ഹരിഹൻ, ഷാൻ, നീതിമോഹൻ എന്നിവർ ഒത്തു ചേർന്ന് വീഡിയോ ആശംസയും നേർന്നു.
പിറന്നാൾ തലേന്നും സ്പേസ് എക്സ് പേടകത്തിന്റെ പ്രവർത്തനം വിലയിരുത്തുന്ന തിരക്കിലായിരുന്നു സുനിത വില്യംസ്. ഇതു കൂടാതെ പതിവ് വൃത്തിയാക്കൽ ജോലികളും ബഹിരാകാശ നിലയത്തിന്റെ സുരക്ഷാ പരിശോധനയും നടത്തി.
യഥാർത്ഥത്തിൽ എട്ട് ദിവസം നീണ്ടുനിൽക്കേണ്ടിയിരുന്ന അവരുടെ ദൗത്യം കുറഞ്ഞത് ഫെബ്രുവരി 2025 വരെ നീട്ടിയിട്ടുണ്ട്. സ്റ്റാർലൈനർ വീണ്ടും പ്രവേശിക്കുന്നതിന് അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നതിനാൽ, ബഹിരാകാശയാത്രികർ SpaceX ഫാൽക്കൺ 9 ബഹിരാകാശ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ തീരുമാനിച്ചു. സ്‌പേസ് എക്‌സ് ക്രൂ-9 മിഷൻ്റെ കമാൻഡർ നിക്ക് ഹേഗും റോസ്‌കോസ്‌മോസിൽ നിന്നുള്ള ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവും രക്ഷാപ്രവർത്തനത്തിനായി ക്വാറൻ്റൈനിലാണ്.