സിംപിൾ ലുക്കിന് ഇത്രയും ചെലവോ ?; ഷാരൂഖ് ഖാന്റെ മകളുടെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകർ
ആഡംബര ബ്രാൻഡുകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന. ആഡംബര ബാഗുകളുടെയും വസ്ത്രങ്ങളുടെയും വലിയൊരു ശേഖരം തന്നെ താരപുത്രിക്ക് സ്വന്തമായിട്ടുണ്ട്. പൊതുപരിപാടികളിൽ സ്റ്റൈലിഷ് ലുക്കിലാണ് സുഹാന എത്താറുള്ളത്. അപ്പോഴെല്ലാം സുഹാനയുടെ ഫാഷൻ സെൻസ് വാർത്തകളിൽ ഇടം നേടാറുണ്ട്. താരത്തിന്റെ ഔട്ട്ഫിറ്റും ആക്സസറീസും ഫോളോ ചെയ്യുന്ന ആരാധകരുമുണ്ട്.
ഇപ്പോഴിതാ സുഹാന മുടിയിൽ അണിഞ്ഞ ഒരു ഹെയർക്ലിപ്പിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാദയുടെ ലെതർ ബൺസ്റ്റിക്ക് ഹെയർക്ലിപ്പാണ് താരം ഉപയോഗിച്ചത്. 50,000 രൂപയാണ് ഈ ക്ലിപ്പിന്റെ വില. ഗ്രേ നിറത്തിലുള്ള 27 ലക്ഷത്തോളം വില വരുന്ന ആഡംബര ബ്രാൻഡായ ഹമീസ് കെല്ലി ബാഗും സുഹാനയുടെ കയ്യിൽ ഉണ്ടായിരുന്നു.
24 കാരിയായ സുഹാനയ്ക്ക് കോടികളുടെ ആസ്തിയുണ്ട്. 13 കോടിയാണ് സുഹാനയുടെ ആസ്തിയെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. വിവിധ പ്രോജക്ടുകൾക്ക് വാങ്ങുന്ന പ്രതിഫലം, ലക്സ് പോലുള്ള ചില പരസ്യ ബ്രാൻഡുകളിൽനിന്നുള്ള വരുമാനം എന്നിവയാണ് സുഹാനയുടെ പ്രധാന വരുമാന സ്രോതസുകളായി പറയുന്നത്.
സുഹാനയുടെ വസ്ത്ര കളക്ഷനിൽ ഒരു ബ്ലാക്ക് ബാൽമെയ്ൻ മിനി ഡ്രസ് ഉണ്ട്. 2,70,000 രൂപയാണ് ഇതിന്റെ വിലയായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഡംബര ബാഗുകളുകളുടെ വലിയൊരു കളക്ഷനും സുഹാനയ്ക്കുണ്ട്. ഇക്കൂട്ടത്തിൽ മിന്റ് ഗ്രീൻ പ്രദ ബ്രഷ്ഡ് ലെതർ മിനി ബാഗുമുണ്ട്. 1.23 ലക്ഷമാണ് ഈ ബാഗിന്റെ വില.