എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; വിദ്യാർത്ഥിക്കായി തെരച്ചിൽ

 എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; വിദ്യാർത്ഥിക്കായി തെരച്ചിൽ

പാലക്കാട്: എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുദ്ദീൻറെ മകൻ സുഹൈറുദ്ദീനെയാണ് പുഴയിൽ കാണാതായത്. സംഭവത്തെ തുടർന്ന് തൂതപ്പുഴയിൽ കുലുക്കല്ലൂർ ആനക്കൽ പ്രദേശത്ത് ചെർപ്പുളശ്ശേരി പൊലീസും അഗ്നിരക്ഷാസേനയും എക്‌സൈസും തെരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. എക്‌സൈസ് സംഘത്തെകണ്ട് യുവാക്കളുടെ സംഘം ചിതറിയോടുകയായിരുന്നു. ഇതിനിടെ രണ്ടുപേർ തൂതപ്പുഴയിൽ ചാടി. നീന്തി രക്ഷപ്പെട്ട് രാത്രി 10 മണിയോടെ വീട്ടിലെത്തിയ കൂട്ടുകാരൻ തന്നോടൊപ്പം പുഴയിൽ ചാടിയ സുഹൈറുദ്ദീനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് വരെ നടത്തിയ തെരച്ചിലിൽ സുഹൈറുദ്ദീനെ കണ്ടെത്താനായിട്ടില്ല. അതേസമയം, ചിതറിയോടിയവരിൽ എട്ടുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *