തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പടെ നാല് പേർക്ക് പരിക്ക്

കോഴിക്കോട്: നാല് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റു. കടിയേറ്റവരിൽ ഒരു സ്കൂൾ വിദ്യാർത്ഥിയും ഉണ്ട്. കോഴിക്കോട് പുറമേരിയിൽ ആണ് സംഭവം. നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ ഓടി മറിഞ്ഞുവീണു പുറമേരി സ്വദേശി സുജിത്തിന്റെ കാലൊടിഞ്ഞു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.