കക്കയം ഡാം സൈറ്റിൽ റോഡരുകിലെ പാറക്കൂട്ടം ഇടിഞ്ഞുവീണു; ​​ഗതാ​ഗതം തടസ്സപ്പെട്ടു

 കക്കയം ഡാം സൈറ്റിൽ റോഡരുകിലെ പാറക്കൂട്ടം ഇടിഞ്ഞുവീണു; ​​ഗതാ​ഗതം തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് കക്കയം ഡാം സൈറ്റിൽ റോഡരുകിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണതോടെ ​ഗതാ​ഗതം തടസ്സപ്പെട്ടു. വനംവകുപ്പിന്‍റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് പാറക്കൂട്ടം ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പാറക്കഷ്ണങ്ങള്‍ അടര്‍ന്നു വിണ് ഇവിടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.

ബുധനാഴ്ച രാവിലെ ബിവിസി മേഖലയില്‍ പാറക്കൂട്ടം ഇടിഞ്ഞു വീണത് ഹൈഡല്‍ ജീവനക്കാര്‍ മാറ്റിയിരുന്നു. വിനോദ സഞ്ചാരികളും കെഎസ്ഇബി, ഡാം സേഫ്റ്റി, ഹൈഡല്‍ ഇക്കോ ടൂറിസം ജീവനക്കാരും യാത്രക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്.

Leave a Reply

Your email address will not be published. Required fields are marked *