പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും മരുന്നുകളും വിറ്റു; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ റെയ്ഡ്
തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളും വില്‍പ്പന നടത്തിയ സംഭവത്തില്‍ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുന്‍പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പൊലീസ് പിടികൂടിയിരുന്നു.
ഇറക്കുമതി ചെയ്ത മരുന്നുകളാണ് വിദഗ്ധനിര്‍ദ്ദേശമില്ലാതെ ഷോറൂമിലൂടെ വിറ്റഴിച്ചിരുന്നത്. അനാബൊളിക് സ്റ്റിറോയ്ഡുകളും രക്ത സമ്മര്‍ദം കൂട്ടുന്ന ടെനിവ അടക്കം ഇറക്കുമതി ചെയ്ത മരുന്നുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കേണ്ട മരുന്നാണ് ടെനിവ. ജിമ്മുകളില്‍ പോകുന്നവര്‍ ശാരീരികക്ഷമത കൂട്ടുന്നതിനായാണ് ഇവ അനധികൃതമായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നാനൂറ് ആംപ്യൂളുകളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഡ്രഗ് ഇന്‍സ്പെക്ടര്‍ സാജന്‍ പറഞ്ഞു
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സീനിയര്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ സാജന്റെ നേതൃത്വത്തില്‍ ഐബി ഡ്രഗ് ഇന്‍സ്പെക്ടര്‍ ധന്യ, ഡ്രഗ് ഇന്‍സ്പെക്ടര്‍ റെനിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
അനാബൊളിക് സ്റ്റിറോയ്ഡുകളും ബിപി ഉയര്‍ത്തുന്ന ടെനിവ അടക്കം ഇറക്കുമതി ചെയ്ത മരുന്നുകളാണ് പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കേണ്ട മരുന്നാണ് ടെനിവ. ജിമ്മുകളില്‍ പോകുന്നവര്‍ ശാരീരികക്ഷമത കൂട്ടുന്നതിനായാണ് ഇവ അനധികൃതമായി ഉപയോഗിക്കുന്നത്. നാനൂറ് ആംപ്യൂളുകളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഡ്രഗ് ഇന്‍സ്പെക്ടര്‍ സാജന്‍ പറഞ്ഞു.