ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സൊനാക്ഷി സിൻഹയും നടന്‍ സഹീർ ഇക്ബാലും വിവാഹിതരാകുന്നു
മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു. നടന്‍ സഹീർ ഇക്ബാല്‍ ആണ് വരൻ. ലിവിംഗ് റിലേഷൻഷിപ്പിലായിരുന്ന ഇവരുടെ വിവാഹം ജൂൺ 23 ന് മുംബൈയിൽ വച്ചായിരിക്കും നടക്കുക. സൊനാക്ഷിയും സഹീറും ഏറെ ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നു.
സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരമണ്ഡി’ എന്ന സീരിസിൽ സൊനാക്ഷി പ്രധാനവേഷം കൈകാര്യം ചെയ്തു.
വളരെക്കാലമായി ഒന്നിച്ചാണ് താമസമെങ്കിലും പൊതുമധ്യത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ അവർ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇരുവരുടെയും ഹാന്‍റിലില്‍ കാണാം. ഈ മാസം ആദ്യം സൊനാക്ഷിക്ക് ജന്മദിനാശംസകൾ നേർന്ന് സഹീർ ഇരുവരുടെയും മനോഹരമായ ഫോട്ടോയും പങ്കിട്ടിരുന്നു “ഹാപ്പി ബർത്ത്ഡേ സോൺസ്” എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സഞ്ജയ് ലീല ബന്‍സാലി ചെയ്ത സീരിസായ ഹീരമണ്ഡിയിലാണ് സൊനാക്ഷി അവസാനമായി അഭിനയിച്ചത്. ഈ സീരിസ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തു തന്നെ നടക്കുന്ന വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കള്‍ക്കും പുറമേ സിനിമ രംഗത്ത് നിന്നും വളരെക്കുറച്ച് ആളുകള്‍ മാത്രമായിരിക്കും ഉണ്ടാകുക എന്നാണ് വിവരം.
വിവാഹ ക്ഷണക്കത്ത് ഒരു മാഗസിൻ കവർ പോലെയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് പറയുന്നത്. ‘റൂമര്‍ സത്യമാണ്’. അതിഥികളോട് ഔപചാരികമായ വസ്ത്രങ്ങള്‍ ധരിച്ച് വരാനാണ് വിവാഹ ക്ഷണക്കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹ ആഘോഷങ്ങൾ മുംബൈയിലെ ബാസ്റ്റിയനിലാണ് നടക്കുക.
സിനിമയില്‍ അലി സഫര്‍ സംവിധാനം ചെയ്ത ബഡാ മിയാന്‍, ഛോട്ട മിയാന്‍ ചിത്രത്തിലാണ് സൊനാക്ഷി അഭിനയിച്ചത്. ഇതില്‍ പ്രധാന വേഷത്തിലായിരുന്നു താരം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.