വാഹനാപകടത്തിൽ സൈനികൻ മരിച്ചു; ഉജ്ജ്വൽ മരിച്ചത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ

 വാഹനാപകടത്തിൽ സൈനികൻ മരിച്ചു; ഉജ്ജ്വൽ മരിച്ചത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ

ഹരിപ്പാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. ഹരിപ്പാട് മുട്ടം വലിയകുഴി മാധവം വീട്ടിൽ
ഉണ്ണികൃഷ്ണൻ്റെ മകൻ ഉജ്ജ്വൽ (29) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോ​ഗ്യനില ഗുരുതരമായതിന് പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മധ്യേ മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തുവച്ച് ഉജ്ജ്വൽ അപകടത്തിൽപെടുന്നത്. ഡാണാപ്പടിയിലുള്ള ഇരുചക്ര വാഹന ഷോറൂമിൽ ബൈക്ക് സർവീസിന് നൽകി നടന്നു വരുമ്പോൾ കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജോലിസ്ഥലമായ അസാമിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഉജ്വൽ അവധിക്ക് നാട്ടിെലെത്തിയത്. മാതാവ് പരേതയായ ശ്രീകുമാരി. ഭാര്യ: ശരണ്യ. മകൾ: തീർത്ഥ കൃഷ്ണ (3).

Leave a Reply

Your email address will not be published. Required fields are marked *