സ്നേഹയെ കണ്ടാല്‍ പ്രായം 42 ആയെന്ന് പറയുമോ ? എന്തൊരു സൗന്ദര്യം, കാരണമിതാണ്

 സ്നേഹയെ കണ്ടാല്‍ പ്രായം 42 ആയെന്ന് പറയുമോ ? എന്തൊരു സൗന്ദര്യം, കാരണമിതാണ്

വണ്ണം കുറയ്ക്കുന്നതിന് വേണ്ടി സെലിബ്രിറ്റികൾ പിന്തുടരുന്ന ഡയറ്റ് പ്ലാനുകൾ അറിയാൻ ആളുകൾക്ക് കൗതുകമാണ്. ഇന്ത്യയിൽ, ആളുകൾ പിന്തുടരുന്ന നിരവധി ഭക്ഷണരീതികളുണ്ട്, ഓരോന്നിനും അതിൻ്റേതായ ഗുണങ്ങളുണ്ട്. 42ആം വയസ്സിലും നടി സ്നേഹയുടെ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് സോഷ്യൽമീഡിയ.

ഭക്ഷണത്തോട് വരെ താല്പര്യമുള്ള ആളാണ് സ്നേഹ. ഏതെങ്കിലും ഒരു രീതിയിലുള്ള ഡയറ്റ് പിന്തുടരുന്നത് പ്രായോഗികമല്ല എന്നാണ് സ്നേഹ പറയുന്നത്. ആരോഗ്യകരമായ ഡയറ്റിലാണ് നടി വിശ്വസിക്കുന്നത്. ധാരാളം പച്ചക്കറികള്‍ കഴിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കൃത്യസമയത്ത് ആഹാരം കഴിക്കണം. പ്രായമായവര്‍ മാത്രമല്ല എല്ലാ പ്രായത്തില്‍ ഉള്ളവരും ഇത്തരത്തിലുള്ള മികച്ച ഭക്ഷണശീലങ്ങള്‍ പിന്തുടരണം. മികച്ച ഡയറ്റ് ദിവസം മുഴുവന്‍ ഒരാളെ എനര്‍ജറ്റിക് ആക്കും. വെറുംവയറ്റിലാണ് താന്‍ വര്‍ക്കൗട്ട് ചെയ്യാറുള്ളതെന്നും അത് തനിക്ക് ഫലപ്രദമായെന്നും സ്‌നേഹ പറയുന്നു.

വീട്ടിലിരുന്നുള്ള വ്യായാമമാണ് താല്പര്യം

വീട്ടിലിരുന്നുള്ള വ്യായാമമാണ് സ്‌നേഹയ്ക്ക് താല്‍പ്പര്യം. കുറച്ച് മാസങ്ങള്‍ മുമ്പാണ് താരം വര്‍ക്കൗട്ട് ആരംഭിച്ചത്. തുടക്കത്തില്‍ കഠിനമായ വ്യായാമരീതികളാണ് ചെയ്തിരുന്നത്. ഗര്‍ഭകാലത്ത് ഉണ്ടായ ശരീരവണ്ണം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ പിന്നീട് ജോലികള്‍ കാരണം വര്‍ക്കൗട്ടിനായി സമയം മാറ്റിവെക്കാന്‍ കഴിയാതെയായി. എങ്കിലും ദിവസവും യോഗ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്ന് സ്‌നേഹ പറയുന്നു. മനസ്സ് ശാന്തമായിരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം യോഗയാണെന്നാണ് സ്‌നേഹയുടെ അഭിപ്രായം. യോഗ ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഉള്ള വ്യത്യാസം ശരിക്കും മനസ്സിലാക്കാമെന്നും സ്‌നേഹ പറയുന്നു.

വളരെ ലളിതമായ വ്യായാമമുറകളാണ് സ്‌നേഹ ചെയ്യുന്നത്. സ്‌ക്വാട്ട്, കൈകളിലെയും പിന്‍ഭാഗത്തെയും വണ്ണം കുറയാനുള്ള വ്യായാമങ്ങള്‍ എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. ബാറ്റ്മിന്റണോ സ്‌ക്വാഷോ കളിക്കാന്‍ താല്‍പ്പര്യമുളള സ്‌നേഹ ഏതെങ്കിലും ഒരു കായികയിനം പരിശീലിക്കുന്നത് ശരീരം ഫിറ്റ് ആക്കി വെക്കാനുള്ള മികച്ച മാര്‍ഗ്ഗമാണെന്ന് സമ്മതിക്കുന്നുണ്ട്.

പോസിറ്റീവ് ആയ ജീവിതശൈലി

മുടക്കാത്ത ഫിറ്റ്‌നസ്സ് ചര്യകളും മികച്ച ഭക്ഷണശീലങ്ങളുമാണ് വണ്ണം കുറയ്ക്കതില്‍ സ്‌നേഹയ്ക്ക് തുണയായത്. ഫിറ്റ്‌നസ്സ് ട്രെയിനിംഗുകള്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് സ്‌നേഹ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ നാലുതവണയാണ് സ്‌നേഹ വര്‍ക്കൗട്ട് ചെയ്യുന്നത്. അതില്‍ കാര്‍ഡിയോ, യോഗ എന്നിവയാണ് സ്‌നേഹയ്ക്ക് ഏറ്റവം ഇഷ്ടം. സമയം ഉള്ളതനുസരിച്ചാണ് ഇവ ചെയ്യുക. വര്‍ക്കൗട്ട് ചെയ്യാതിരുന്നാല്‍ താന്‍ ഡള്‍ ആകുമെന്നാണ് സ്‌നേഹ പറയുന്നത്. മകന്‍ വിഹാന്റെ കാര്യങ്ങളും ജോലിത്തിരക്കുകളും ഉണ്ടെങ്കിലും എല്ലാദിവസവും ഏന്തെങ്കിലും വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്ന് സ്‌നേഹ പറയുന്നു.

നേരത്തേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് ചെയ്യുന്ന സ്വഭാവക്കാരിയല്ല സ്‌നേഹ. ജീവിതത്തില്‍ ഓരോ കാര്യങ്ങളും സംഭവിക്കുന്ന മുറയ്ക്ക് അവയെ അഭിമുഖീകരിക്കുന്നതാണ് തന്റെ രീതിയെന്ന് പ്രിയതാരം പറയുന്നു. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വര്‍ക്കൗട്ട് ആരംഭിച്ച് ആരോഗ്യകരമായ, പോസിറ്റീവ് ആയ ജീവിതശൈലി ആരംഭിക്കുക എന്നതാണ് യുവാക്കള്‍ക്ക് സ്നേഹയുടെ ഉപദേശം.

Leave a Reply

Your email address will not be published. Required fields are marked *