പിടികൂടിയ മൂർഖൻ പാമ്പിന്റെ തല വായിലാക്കി; വൈറലാകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

 പിടികൂടിയ മൂർഖൻ പാമ്പിന്റെ തല വായിലാക്കി; വൈറലാകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

പാമ്പുപിടുത്തക്കാരനായ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു. മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ത​ല വാ​യി​ലാ​ക്കി വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെയാണ് യുവാവി​ന്റെ ദാരുണാന്ത്യം. തെലങ്കാനയിലാണ് സംഭവം നടന്നത്. കാ​മ​റെ​ഡ്ഡി ജി​ല്ല​യി​ലെ ദേ​ശാ​യി​പേ​ട്ട് ഗ്രാ​മ​ത്തി​ലെ 20 കാരനായ മോ​ച്ചി ശി​വ​രാ​ജാ​ണ് മ​രി​ച്ച​ത്.

പാ​മ്പ് ശ​ല്യ​ത്തെ കു​റി​ച്ച് ദേ​ശാ​യ്പേ​ട്ടി​ലെ കോ​ള​നി നി​വാ​സി​ക​ൾ സ്നേ​ക് റെ​സ്ക്യൂ​വ​റാ​യ ഗം​ഗാ​റാ​മി​നെ​യും മ​ക​ൻ ശി​വ​രാ​ജി​നെ​യും വി​വ​രം അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​ക​രി​ച്ച് ശി​വ​രാ​ജ് പാ​മ്പ് പി​ടി​ക്കാ​നെ​ത്തി.

ര​ണ്ട് മീ​റ്റ​ർ നീ​ള​മു​ള്ള പാ​മ്പി​നെ ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ശി​വ​രാ​ജ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പാ​മ്പി​നെ​യും ചേ​ർ​ത്ത് സെ​ൽ​ഫി​യും വീ​ഡി​യോ​യും പ​ക​ർ​ത്താ​ൻ തു​ട​ങ്ങി.

കോളനിയിൽ നിന്ന് പിടികൂടിയ പാമ്പി​ന്റ ത​ല ത​ന്‍റെ വാ​യി​ലാ​ക്കി വീ​ഡി​യോ ചിത്രീകരിക്കാൻ ശ്ര​മി​ക്കു​മ്പോൾ ശി​വ​രാ​ജി​ന്‍റെ നാ​വി​ൽ മൂ​ർ​ഖ​ൻ കൊ​ത്തുകയായിരുന്നു. ബോ​ധ​മറ്റ് നിലത്തുവീണ ശി​വ​രാ​ജി​നെ ഉ​ട​ൻ​ത​ന്നെ ബ​ൻ​സ്വാ​ധ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മ​ര​ണം സം​ഭ​വി​ച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *