സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

കാസര്‍കോട്: കള്ളാറില്‍ സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിനാണ് ഗുരുതരമായി പരിക്കേറ്റത്. പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. അപകടത്തിൽ പ്രജിലിൻ്റെ തുടയിലും കൈക്കും പൊള്ളലേറ്റു.
ചൂടായ ഫോണിൽ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിൻ്റെ തുടയിലും കൈയ്യിും പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോൺ പിന്നീട് കത്തി നശിച്ചു. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.