വയനാട് വനത്തിൽ തലയോട്ടിയും അസ്ഥികൂടവും; സ്ഥലത്ത് പോലീസ് പരിശോധന

കൽപ്പറ്റ: വയനാട് തൃശ്ശിലേരിയിൽ വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഇവർ ഉടനെ പോലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
ഓലിയോട്ട് റിസേർവ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം.