‘വീണ്ടും സർജറിക്ക് കയറുന്നു; അതൊരു ഹൈ റിസ്ക് ആണ്’; വീണ്ടും ആശുപത്രിയിലേക്ക് പോകുന്നതിനെ കുറിച്ച് ബിഗ് ബോസ് താരം സിജോ

 ‘വീണ്ടും സർജറിക്ക് കയറുന്നു; അതൊരു ഹൈ റിസ്ക് ആണ്’; വീണ്ടും ആശുപത്രിയിലേക്ക് പോകുന്നതിനെ കുറിച്ച് ബിഗ് ബോസ് താരം സിജോ

മറ്റു സീസണുകളെ അപേക്ഷിച്ച് ബിഗ് ബോസ് ആറാം സീസണിൽ എങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്. പ്രേക്ഷകർക്ക് സുപരിചിതരായ ഒരുപിടി താരങ്ങൾ ഇക്കുറി പങ്കെടുക്കാൻ എത്തിയിരുന്നു. അതിൽ ഇൻഫ്ലുവൻസർമാർ ആയിരുന്നു അധികവും. യൂട്യൂബ് വീഡിയോയിലൂടെ തന്നെ പ്രേക്ഷകർക്ക് പരിചിതനായ സിജോയും ഇത്തവണ എത്തിയിരുന്നു. തുടക്കം മുതൽ മികച്ച മത്സരാർത്ഥിയായ നിലകൊണ്ട സിജോ ഫൈനൽ ഫൈവിൽ എത്തുമെന്ന് വരെ ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സംഭവങ്ങൾ ബിഗ് ബോസ് വീട്ടിൽ നടന്നത്. വാക്ക് തർക്കത്തിന്റെ പേരിൽ യാതൊരു ദയയും കൂടാതെയാണ് സഹ മത്സരാർത്ഥി ആയിരുന്ന റോക്കീഅറ്റാക്ക് ചെയ്യുന്നത്.

റോക്കി സിജോയെ തല്ലിയതിനു പിന്നാലെ സിജോയ്ക്ക് വലിയൊരു സർജറിയും വേണ്ടി വന്നിരുന്നു. ശാരീരികമായി ആക്രമിക്കുന്നത് ബി​ഗ് ബോസ് നിയമത്തിന് എതിരായതിനാൽ റോക്കിയെ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തു. പക്ഷേ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സിജോക്ക് ഷോയിൽ അപ്പോൾ പങ്കെടുക്കാൻ സാധിച്ചില്ല. എന്നാൽ 40 എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ സിജോ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരികയായിരുന്നു. എന്നിട്ടും സിജോക്ക് ​ഗ്രാന്റ് ഫിനാലെ വേദിയിൽ എത്താൻ സാധിച്ചില്ല.

ആദ്യത്തെ സർജറി ചെയ്തപ്പോൾ വായയിൽ ഒരു പ്ലേറ്റ് ഇട്ടിരുന്നു. എന്നാൽ അത് പെട്ടെന്ന് തന്നെ എടുത്തു മാറ്റിയില്ലേൽ മുഖത്തിന്റെ രൂപത്തിന് വലിയ മാറ്റം ഉണ്ടാവുമെന്ന് സിജോ തന്റെ വീഡിയോയിൽ പറഞ്ഞിരുന്നു. അതിനാൽ അത് എടുത്തു മാറ്റാൻ ചെന്നൈയിലെ ഒരു ആശുപത്രിയിൽ വെച്ച് മറ്റൊരു സർജറി വേണ്ടി വരുമെന്ന് താരം നേരത്തെ അറിയിച്ചതാണ്. ഇപ്പോൾ സർജറിയുടെ വിവരം ഇൻസ്റ്റ​ഗ്രാമിലൂടെ പ്രേക്ഷകരോട് പങ്കു വെക്കുകയാണ് സിജോ. ‘വീണ്ടും സർജറിക്ക് കേറുന്നു, എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകണം’ എന്നാണ് വീഡിയോക്ക് താഴെ സിജോ കുറിച്ചിരിക്കുന്നത്.

“വീണ്ടും സർജറിയ്ക്ക് വേണ്ടി കയറുകയാണ്. ഡോക്ടർ വന്ന് കണ്ടിരുന്നു. കവിളിൽ ഇട്ടേക്കുന്ന പ്ലേറ്റ് റിമൂവ് ചെയ്യാനാണ് വന്നത്. എന്റെ ഒരു പല്ലിന് ചെറിയ പ്രശ്നം ഉണ്ട്. അത് ഇളക്കിയാലേ എനിക്ക് പൂർണമായും ശരിയാവുള്ളൂ. എന്നാൽ ഇപ്പോഴതിന് പറ്റില്ല. കാരണം ആ പല്ലിന് സൈഡിലൂടെ ഒരു ഞരമ്പ് കടന്ന് പോകുന്നുണ്ട്. ഇപ്പോഴത് ചെയ്ത് കഴിഞ്ഞാൽ പ്രശ്നമാകാൻ സാധ്യതയുണ്ട്. തൊട്ടാലൊന്നും പിന്നെ എനിക്ക് ഒന്നും അറിയാൻ സാധിക്കില്ല.”

“അതൊരു ഹൈ റിസ്ക് ആണ്. ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാത്രം ബാക്കി കാര്യങ്ങൾ ചെയ്യാമെന്നാണ് ഡോക്ടർ പറയുന്നത്. സർജറിയ്ക്ക് വേണ്ടി കയറുന്നു. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകണം. ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. വീണ്ടും വീണ്ടും പ്രശ്നങ്ങളാണെന്ന് അറിയുമ്പോൾ, സ്വാഭാവികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുണ്ട്. നിലവിൽ ഞാൻ എല്ലാത്തിനെയും കൂളായി എടുക്കുകയാണ്. അമ്മ എന്റെ കൂടെ തന്നെ ഉണ്ട്”.

പോസിറ്റീവ് ആയും നെ​ഗറ്റീവായും നിരവധി കമന്റുകൾ വീഡിയോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നുണ്ട്. പലരും പ്രാർത്ഥനയോടെയാണ് വീഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. ഈ ഒരു പ്രശ്നം കാരണമാണ് താരത്തിന്റെ വിവാഹം പോലും നീണ്ടു പോയതെന്ന് മുൻപൊരു വീഡിയോയിൽ സിജോ പറഞ്ഞിരുന്നു. ഓരോ സന്തോഷവും പ്രേക്ഷകരുമായി പങ്കുവെക്കാൻ സിജോ ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ സർജറിയുടെ വിവരവും എല്ലാവരോടും പറഞ്ഞിരിക്കുകയാണ് സിജോ.

മാർച്ച് 25ന് പുറത്ത് വിട്ട എപ്പിസോഡിൽ ആയിരുന്നു റോക്കിയും സിജോയും തമ്മിലുണ്ടായ പ്രശ്നം സംപ്രേഷണം ചെയ്തത്. തർക്കത്തിനിടെ പ്രകോപിതനായി റോക്കി സിജോയെ ആക്രമിക്കുകയായിരുന്നു. എന്നാൽ സിജോയ്ക്ക് താടിയെല്ലിന് സാരമായി പരിക്കേറ്റു. ഇതോടെയാണ് റോക്കിയെ ബി​ഗ് ബോസിൽ നിന്നും പുറത്താക്കിയത്. സിജോ പുറത്തിറങ്ങിയതിനു ശേഷം റോക്കി ഒരു വീഡിയോയിൽ സിജോയോട് മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് ഒരിക്കലും മാപ്പ് തരാൻ സാധിക്കുന്ന പ്രശ്നമല്ലെന്ന് സിജോ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *