നാഗ ചൈതന്യ-ശോഭിത എൻഗേജ്മെന്റ് പോസ്റ്റിലെ ആ അക്കങ്ങൾ ശ്രദ്ധിച്ചിരുന്നോ? ‘8.8.8’ ന്റെ സവിശേഷത ഇതാണ്..
ശോഭിതയും നാഗ ചൈതന്യയും തമ്മിലുളള വിവാഹ നിശ്ചയത്തിന്റെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവമായി മാറിയിരുന്നു. എന്നാല്‍ താരങ്ങള്‍ പ്രതികരിക്കാൻ തയാറായിരുന്നില്ല. ഇന്നലെ രാവിലെയും വിവാഹ നിശ്ചയ വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴും സ്ഥീകരണം ഉണ്ടായിരുന്നില്ല. ഒടുവില്‍ ഉച്ച കഴിഞ്ഞ് നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവുമായ നാഗാര്‍ജുന തന്നെ ഔദ്യോഗികമായി വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവെക്കുകയയിരുന്നു. വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവച്ചിട്ടുണ്ട്. ഇതോടെ നാളുകളായുള്ള അഭ്യൂഹങ്ങളും റൂമറുകളും അവസാനിച്ചു.
സിനിമാ ലോകത്തെ പുതിയ താരജോഡിയ്ക്ക് ആശംസകളുമായി എത്തുകയാണ് താരങ്ങളും ആരാധകരും. ”ഞങ്ങളുടെ മകന്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഇന്ന് രാവിലെ 9.42 നായിരുന്നു ചടങ്ങ്. ശോഭിതയെ സന്തോഷത്തോടെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നു. ഇരുവര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷവും സ്‌നേഹവും ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ” എന്നായിരുന്നു നാഗാര്‍ജുനയുടെ ട്വീറ്റ്.
ഇതിനൊപ്പം തന്നെ ”8.8.8 അന്തമായ സ്‌നേഹത്തിന്റെ തുടക്കം’ എന്നും നാഗാര്‍ജുന കുറിച്ചിരുന്നു. ഇതോടെ എന്തായിരിക്കും 8.8.8 ന് പിന്നിലെ കഥ എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയയും ആരാധകരും. സാധാരണ തിയ്യതി എഴുതുന്നത് പോലെ 8.8.2024 എന്നെഴുതാതയാണ് നാഗാര്‍ജുന 8.8.8 എന്ന രീതി തിരഞ്ഞെടുത്തത്. ഇതിന് പിന്നിലെ കാരണം ജ്യോതിഷം ആണെന്നാണ് കരുതപ്പെടുന്നത്. ഇന്നത്തെ ദിവസം ന്യൂമോറളജിയും അസ്‌ട്രോളജിയും പ്രകാരം വളരെ പ്രധാനപ്പെട്ടതാണ്.
ഇന്നത്തെ ദിവസം പുതിയ കാര്യങ്ങള്‍ ആരംഭിക്കാനും വ്യക്തിത്വ വികാസനത്തിനും ആത്മീയതയ്ക്കും വളരെ അനുകൂലമാണെന്നാണ് പറയപ്പെടുന്നത്. ഇതിനാലാണ് നാഗാര്‍ജുനയും കുടുംബവും ഈ ദിവസം തന്നെ തിരഞ്ഞെടുത്തതെന്നാണ് പറയപ്പെടുന്നത്. 8.8.8 എന്നത് 8,8 ഉം പിന്നെ 2024 ന്റെ ആകെ തുകയായ 8 ഉം ചേര്‍ത്തെഴുതുന്നതാണ്. പൊതുവെ ഇത്തരം കാര്യങ്ങളിലെല്ലാം അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ് നാഗാര്‍ജുനയും കുടുംബവും.
അതേസമയം താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം നാഗ ചൈതന്യയും സമാന്തയും 2021 ല്‍ പിരിഞ്ഞിരുന്നു. ഇതിന് ശേഷമാണ് നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. പക്ഷെ ഇരുവരുടേയും വെക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വാര്‍ത്തകള്‍ സത്യമെന്ന് ആരാധകരും വിലയിരുത്തുകയായിരുന്നു.