സിബിനെ പിന്തുണച്ചതിന് അവസരങ്ങൾ നഷ്ടപ്പെടുന്നുവോ; സ്റ്റാർട്ട് മ്യൂസിക്കിൽ നിന്ന് ആര്യയെ മാറ്റിയെന്ന് പ്രചരണം
സിബിൻ എന്ന പേര് മലയാളികൾക്ക് കൂടുതൽ സുപരിചിതമായി തുടങ്ങിയത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. അതിന് മുമ്പും മലയാളി പ്രേക്ഷകർക്ക് സിബിനെ അറിയാം. ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടിയിലെ ഡിജെ ആണ് സിബിൻ. ബിഗ്‌ബോസ് സീസൺ ആറിൽ വന്ന ആറ് വൈൽഡ് കാർഡുകളിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്നതും സിബിനിലാണ്. പക്ഷെ സഹമത്സരാർത്ഥി ജാസ്മിനുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് അശ്ലീല ചേഷ്ഠകൾ കാണിച്ചതോടെ സിബിനെ ബിഗ് ബോസും മോഹൻലാലു വാൺ ചെയ്തു. ഇതോടെ മാനസീകമായി തളർന്ന സിബിൻ പിന്നീട് ഷോ ക്വിറ്റ് ചെയ്തു.
പുറത്തിറങ്ങിയ സിബിൻ ചാനലിനും ഷോയ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിരിച്ചിരുന്നു. സിബിനും ആര്യയും ഉറ്റസുഹൃത്തുക്കളാണ്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യ. വ്യക്തി ജീവിതത്തെ പറ്റിയും പ്രൊഫഷണല്‍ ലൈഫിനെ പറ്റിയുമൊക്കെ നിരവധി ചോദ്യങ്ങളാണ് ആര്യയോട് പലരും ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരങ്ങള്‍ നടി പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇനി സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ ചേച്ചി പോകുമോ (ഉണ്ടാകുമോ) എന്ന് ഒരാള്‍ ആര്യയോട് ചോദിച്ചത്.
‘എന്റെ ഭാഗത്ത് നിന്നും ആ ഷോ യുടെ ഭാഗമാവുന്നതിന് എന്ത് കുഴപ്പമാണുള്ളത്. അതെന്റെ ജോലിയാണ്. എന്റെ ജോലി ഞാനേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. രഞ്ജിനി ചേച്ചി ലാല്‍ സാറിന്റെ പിറന്നാള്‍ എപ്പിസോഡ് അവതാരകയായി പോയത് ചാനല്‍ എന്നോട് ചെയ്ത മധുര പ്രതികാരമാണെന്ന് ദിയ സന അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു.
അവര്‍ പറഞ്ഞത് ശരിയാണെങ്കില്‍ അവര്‍ക്ക് എന്നോട് വെറുപ്പ് തോന്നുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അടുത്തിടെ ഞാന്‍ ചാനലിന്റെ ഹെഡ് ആയ കിഷന്‍ സാറുമായി സ്റ്റാര്‍ട്ട് മ്യൂസിക്കിനെ പറ്റി സംസാരിച്ചിരുന്നു. അതിന്റെ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അപ്‌ഡേഷന്‍ അറിയിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കാഞ്ചീപുരം എന്ന ആര്യയുടെ സാരി ബിസിനസ് തുടങ്ങിയത് ശരിയായ തീരുമാനമാണെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്നും ഒരാള്‍ ചോദിച്ചിരുന്നു. ‘ഇരുന്നൂറ് ശതമാനവും അത് ശരിയായ തീരുമാനമായിരുന്നു. മീഡിയ ഫീല്‍ഡ് എന്ന് പറയുന്നത് പ്രവചിക്കാന്‍ പറ്റാത്ത കാര്യമാണ്.
ഇന്‍ഡസ്ട്രിയില്‍ അടുത്തതായി എന്താണ് സംഭവിക്കാന്‍ പോവുക എന്ന് നമുക്ക് അറിയാന്‍ പറ്റില്ല. അതുകൊണ്ട് കാഞ്ചീപുരം എനിക്കൊരു ഇന്ധനം പോലെയാണ്. അതുപോലെ എല്ലാവര്‍ക്കും എന്നെ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്യാമെന്നും ആര്യ പറയുന്നു.