ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു

തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു. മുണ്ടൂർ കർമ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷൈനിന്റെ അമ്മ മരിയ സംസ്കാരച്ചടങ്ങിലെത്തി. ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ലായിരുന്നു. രാവിലെയാണ് മരിയയെ മരണ വിവരം അറിയിക്കുന്നത്. ഷൈനിന്റെ ഇടതു തോളിന് പരിക്കേറ്റിരുന്നു. ഇടുപ്പെല്ലിലാണ് മരിയയ്ക്ക് പരിക്ക്. സംസ്ക്കാര ചടങ്ങിൽ നടന്മാരായ ടോവിനോ തോമസ്, സൗബിൻ ഷാഹിർ, നടി സരയു, സംവിധായകൻ കമൽ തുടങ്ങിയവർ പങ്കെടുത്തു.