ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കും

തൃശ്ശൂർ: അപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ മൃതദേഹം നാട് തൃശ്ശൂരിൽ എത്തിക്കും. പരിക്കേറ്റ ഷൈനും കുടുംബവും തൃശ്ശൂരിലേക്ക് തിരിച്ചു. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ കൈക്ക് പരിക്കേറ്റിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അമ്മയ്ക്കും സഹോദരനും പരിക്കുപറ്റി. അച്ഛൻ മരിച്ച സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തേണ്ടതുണ്ടെന്നും സംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തേണ്ടതുണ്ട്. തുടർന്നാണ് നാട്ടിലേക്ക് വരാനും ചികിത്സ തൃശ്ശൂരിലേക്ക് മാറ്റാനും തീരുമാനിച്ചത്.