മമ്മൂട്ടിക്കും യൂസഫലിക്കും പിന്നാലെ കോടികളുടെ ആഡംബര കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

 മമ്മൂട്ടിക്കും യൂസഫലിക്കും പിന്നാലെ കോടികളുടെ ആഡംബര കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

3.80 കോടി രൂപയുടെ അത്യാഡംബര കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ ഷെയ്ൻ നിഗം. മെഴ്‌സിഡീസ് ബെൻസിൻ്റെ എസ്‌യുവി ജിഎൽഎസ് 600 ആണ് താരം സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പം കാർ വാങ്ങാനെത്തിയ ചിത്രങ്ങളും വീഡിയോകളും ഷെയ്ൻ നിഗമിനെ ടാഗ് ചെയ്ത് വിതരണക്കാരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

കാർ സ്വന്തമാക്കിയതിന് പിന്നാലെ ഷെയ്‌നിൻ കവിളിൽ മുത്തം നൽകിയാണ് ഉമ്മ മകനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. നേരത്തെ മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയാണ് മെയ്ബയുടെ ജിഎൽഎസ് 600 എസ്‌യുവി സ്വന്തമാക്കിയിട്ടുള്ളത്.

2022 ജൂണിലാണ് ഈ വാഹനം ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിൽ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600 എസ്യുവി. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകരെ നേടിയ മെയ്ബ കാറാണിത്.

Leave a Reply

Your email address will not be published. Required fields are marked *