അർജുനായി തിരച്ചിൽ തുടരുമെന്ന് അറിയിപ്പ്; തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ; ഡ്രഡ്ജിങ് യന്ത്രം തൃശ്ശൂരിൽ നിന്ന് കൊണ്ടുവരും

 അർജുനായി തിരച്ചിൽ തുടരുമെന്ന് അറിയിപ്പ്; തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ; ഡ്രഡ്ജിങ് യന്ത്രം തൃശ്ശൂരിൽ നിന്ന് കൊണ്ടുവരും

ബെം​ഗളൂരു: ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരാൻ തീരുമാനം. പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിസിദ്ധരാമയ്യയുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം. നദി അനുകൂലമായാൽ മാത്രം നാളെ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. തെരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. നടപടിയിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു. ​ഗം​ഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *