സൗദി രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്ന് റോയൽ കോർട്ട്; ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് രാജാവ് ആശുപത്രിയിൽ
റിയാദ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് ശ്വാസകോശത്തിൽ വീക്കം. ഇതെത്തുടർന്ന് രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്ന് റോയൽ കോർട്ട് അഭ്യർഥിച്ചു.
മേയ് മാസത്തിൽ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ ആദ്യത്തെ വൈദ്യപരിശോധനയിൽ രാജാവിന് ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.