രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഭാര്യയെ കുത്തികൊലപ്പെടുത്തി; യുവാവിന് വധശിക്ഷ വിധിച്ച് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി

 രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഭാര്യയെ കുത്തികൊലപ്പെടുത്തി; യുവാവിന് വധശിക്ഷ വിധിച്ച് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി

ഭു​വ​നേ​ശ്വ​ർ: പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​തി​ന്റെ പേരിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഭു​വ​നേ​ശ്വ​റി​ലെ ഘ​ടി​കി​യ സ്വദേശിയായ സ​ഞ്ജീ​ഷ് ദാ​സ് എന്നയാൾക്കാണ് ഒ​ഡി​ഷ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വധശി​ക്ഷ വി​ധി​ച്ച​ത്. ഭാ​ര്യ ര​ണ്ടാ​മ​തും പെ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​താ​ണ് ഇയാളെ പ്രകോപിപ്പിച്ചതും യുവതിയെ കുത്തികൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതും.

2022 ജൂ​ൺ ഒ​ൻപതിനാണ് സ​ഞ്ജീ​ഷ് ദാ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്ന ഭാ​ര്യ സ​ര​സ്വ​തി​യെ വീ​ട്ടി​ൽ വ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തിയത്. 33 ത​വ​ണ ഇ​യാ​ൾ ഭാ​ര്യ​യെ കു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​റ് വ​യ​സു​ള്ള മൂ​ത്ത പെ​ൺ​കു​ട്ടി​യെ​യും ഇ​യാ​ൾ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യും ഈ ​കു​ട്ടി​യാ​ണ്. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സെ​ന്ന് പ​രി​ഗ​ണി​ച്ചാ​ണ് ജ​ഡ്ജി ബ​ന്ദ​ന ക​ർ മ​ര​ണം വ​രെ തൂ​ക്കി​ലേ​റ്റാ​ൻ ശി​ക്ഷ വി​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *