കുട്ടികളിലെ നീണ്ടുനിൽക്കുന്ന ജലദോഷത്തിന് പരിഹാരമായി;സോൾട്ട് വാട്ടർ നേസൽ സ്പ്രേ

 കുട്ടികളിലെ നീണ്ടുനിൽക്കുന്ന ജലദോഷത്തിന് പരിഹാരമായി;സോൾട്ട് വാട്ടർ നേസൽ സ്പ്രേ

മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുട്ടികൾക്ക് ഇടക്കിടെയുണ്ടാകുന്ന നീണ്ടുനിൽക്കുന്ന ജലദോഷം.പ്രതിവര്‍ഷം 10-12 തവണ വരെ കുട്ടികൾക്ക് ജലദോഷം പിടിപ്പെടാം. സോൾട്ട് വാട്ടർ നേസൽ സ്പ്രേ നൽകുന്നതിലൂടെ ജലദോഷം നീണ്ടുനിൽക്കുന്നതിൻ്റെ കാലയളവ് കുറയ്ക്കാനാകുമെന്നാണ് പഠനത്തിൽ പറയുന്നത്.

ശ്വാസകോശ അണുബാധയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. പാരസെറ്റാമോള്‍, ഐബുപ്രൊഫൻ പോലുള്ള മരുന്നുകള്‍ ജലദോഷത്തിന് പ്രതിവിധിയായി കുട്ടികൾക്ക് നൽകാറുണ്ടെങ്കിലും അസുഖത്തിൻ്റെ കാലയളവ് കുറയ്ക്കാൻ ഈ മരുന്നുകൾ സഹായകമാകാറില്ല. ആറുവയസ്സിന് താഴെയുള്ള രോഗബാധിതരായ 407 കുട്ടികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതിൽ 301 കുട്ടികൾക്ക് നേസൽ സ്പ്രേ നൽകി പരിചരിക്കുകയും 150 കുട്ടികൾക്ക് സാധാരണ പരിചരണവും നൽകി. നേസല്‍ സ്പ്രേ ഉപയോഗിച്ച കുട്ടികളില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ ആറുദിവസ്സത്തിനുള്ളിൽ കുറഞ്ഞുവന്നു. സാധാരണയായി എട്ടു ദിവസ്സങ്ങള്‍ വരെയാണ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാറുള്ളത്.

ഉപ്പുവെള്ളം അടങ്ങിയ മരുന്നു തുള്ളികൾ ഉപയോഗിച്ച കുട്ടികൾക്ക് മരുന്നുകളും ചെറിയ രീതിയിൽ മാത്രമേ ആവശ്യമായുള്ളു എന്നും പഠനത്തിന്റെ ഭാഗമായ പ്രൊഫ. സ്റ്റീവ് കണ്ണിങ്ങാം പറയുന്നു. കുട്ടികളിലെ ജലദോഷം നീണ്ടുനിൽക്കാതിരിക്കുന്നതോടെ വീട്ടിലുള്ളവർക്ക് പകരുന്നതിൻ്റെ സാധ്യതയും കുറയുന്നു. നേസല്‍ സ്പ്രേ ഉപയോഗിച്ച 81 ശതമാനം കുട്ടികളുടെ വീട്ടുകാര്‍ക്കും ജലദോഷം പകര്‍ന്നില്ലെന്നും പഠനത്തിലുണ്ട്.

യു. കെയിലെ യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബര്‍ഗ് പുറത്തു റിപ്പോര്‍ട്ടിലാണ് ഉപ്പ് വെള്ളം അടങ്ങിയ നേസല്‍ ഡ്രാേപ്പുകൾക്ക് ജലദോഷത്തിൻ്റെ കാലയളവ് കുറയ്ക്കാനാകുമെന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *