അച്ഛൻ ആയ നടൻ; താരത്തെ തിരഞ്ഞ് ആരാധകർ
തെന്നിന്ത്യയിലെ ഭാഗ്യ നായികയാണ് സായ് പല്ലവി. സിനിമയിൽ ചെറുപ്പത്തിൽ തന്നെ അരങ്ങേറ്റം കുറിച്ചെങ്കിലും ‘പ്രേമം’ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ നടി വിവാഹിതനായ നടനുമായി പ്രണയത്തിൽ ആണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
സായ് പല്ലവി പ്രണയത്തിലാണ് എന്നും വിവാഹിതയാകുന്നു എന്നുമൊക്കെ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നടി സായ് പല്ലവി ആ വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്‍തിരുന്നു. എന്നാൽ ഇപ്പോഴിതാ സായ് പല്ലവിയുടെ കാമുകൻ രണ്ട് മക്കളുടെ അച്ഛനാണെന്നും എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സായ് പല്ലവിയുടെ ആരാധകരെ പുതിയ വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല.
സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രം തണ്ടേല്‍ ആണ്. നാഗചൈതന്യയാണ് സായ് പല്ലവി നായികയാകുന്ന ചിത്രത്തില്‍ നായകനാകുന്നത് എന്നതിനാല്‍ ചര്‍ച്ചയാകുകയാണ് തണ്ടേല്‍. തണ്ടേല്‍ ഒരു പ്രണയ കഥയാണ് പറയുന്നത് എന്ന് നായകനായ നാഗചൈതന്യ വ്യക്തമാക്കിയതിനാലും സിനിമയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ 2018ല്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവിയാണ് തണ്ടേലില്‍ നായികയാകുന്നതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നാഗചൈതന്യയുടെ ജോഡിയായിട്ടാണ് സായ് പല്ലവി വേഷമിടുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.