ശനിയിൽ അത്ഭുത പ്രതിഭാസം; ആറുമാസത്തിനകം ഗ്രഹത്തിന്റെ വലയങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നു

 ശനിയിൽ അത്ഭുത പ്രതിഭാസം; ആറുമാസത്തിനകം ഗ്രഹത്തിന്റെ വലയങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നു

സൗരയൂഥത്തിലെ ആറാമത്തെതും വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാമത്തെയുമായ ഗ്രഹമാണ് ശനി.വ ലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാമനായതുകൊണ്ട് ഇന്ന് നാം ഉപയോഗിക്കുന്ന ടെലസ്‌കോപ്പുകളിലെല്ലാം നമുക്ക് ശനിയെ കാണാൻ സാധിക്കും. വലുപ്പമേറിയ വലയങ്ങൾ ശനിയുടെ പ്രത്യേകതയാണ്. ആ വളയങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നു എന്ന പുതിയ കണ്ടെത്തലിലാണ് ശാസ്ത്രലോകം. ഭൂമിയിൽ നിന്ന് നോക്കുന്നവർക്ക് തോന്നുന്ന ഒരു പ്രതിഭാസമായിരിക്കും ഇത്. ആറ് മാസങ്ങൾക്ക് ശേഷം 2025 മാർച്ചിലാകും ഇങ്ങനെ സംഭവിക്കുക.

പ്രശസ്‌ത ജ്യോതിശാസ്‌ത്രജ്ഞനായ ഗലീലിയോ ഗലീലിയാണ് പതിനേഴാം നൂറ്റാണ്ടിൽ തന്റെ ദൂരദർശിനി ഉപയോഗിച്ച് ശനിയുടെ വലയങ്ങൾ നിരീക്ഷിക്കുകയും ശനി ഗ്രഹത്തിന്റെ രണ്ട് വലിയ ചെവികളായാണ് അദ്ദേഹം വലയത്തെ കുറിച്ച് പറയുകയും ചെയ്തത്.1,75,000 മൈൽ വലുപ്പമുള്ളതാണ് ശനിയുടെ വലയം സൂക്ഷ്‌മമായ പൊടിയും പാറകഷ്‌ണങ്ങളും ഹിമകണങ്ങളും ചേർന്നതാണ്.

ശനിയുടെ ഈ പ്രത്യേക പ്രതിഭാസത്തിന് കാരണം അതിന്റെ അച്ചുതണ്ടിലെ പ്രത്യേകമായ ചരിവാണ്. നമ്മുടെ കാഴ്‌ചയിൽ ഇത് ഫലത്തിൽ വലയം ഇല്ലാത്ത പോലെ തോന്നും.മൂന്ന് പതിറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ഈ അത്ഭുത പ്രതിഭാസം കാണാൻ ജ്യോതിശാസ്‌ത്രജ്ഞർക്കും ശാസ്‌ത്ര കുതുകികൾക്കും ഇത്തവണ അവസരമുണ്ടായിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 29.5 വർഷത്തിലൊരിക്കലാണ് സംഭവിക്കുക. നിരന്തരം മാറുന്ന പ്രപഞ്ചത്തിന്റെ സ്വഭാവം മനസിലാക്കാൻ അങ്ങനെ അവസരം ഒരുങ്ങുകയാണ്.

വലയങ്ങൾക്ക് 100 കോടിയോളം പ്രായം വരും.കടുത്ത ഗുരുത്വാകർഷണങ്ങളുള്ള ശനിയുടെ ബലത്താൽ തകർന്ന ധൂമകേതുക്കൾ, ഉപഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ ഇവയുടെ ഭാഗങ്ങളാകാം ഇത്. ശനിയെക്കാൾ ഏറെ പ്രായം കുറവാണ് അതിന്റെ വലയങ്ങൾക്ക്.2025 നവംബറിൽ ശനിയെ വലയങ്ങളോടെ പിന്നീട് കാണാനാകും.വരുംകാലങ്ങളിൽ ഇവ ഒറ്റയടിക്ക് അപ്രത്യക്ഷമാകാനും സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *