‘മൈക്ക് പിടിക്കാൻ പറ്റുന്നില്ല; അന്ന് സാരിക്കുള്ളിൽ ബെൽറ്റ് ധരിക്കേണ്ടി വന്നു’; അമിതാവേശം കൊണ്ട് കിട്ടിയ പണിയെ കുറിച്ച് റിമി ടോമി
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി ശരിക്കും കാണുമ്പോൾ തന്നെ ആളുകൾക്ക് ഒരു പോസിറ്റീവ് ഫീൽ ചെയ്യാറുണ്ടെന്ന് പലപ്പോഴും പറയാറുണ്ട് ഒരേ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത് അതിനുള്ള കാരണവും ആവർത്തനവിരുദ്ധതയില്ലാത്ത സംസാരമാണ്. താരത്തിന്റെ പാട്ടുകളേക്കാളും സ്റ്റേജിലെ പെർഫോമൻസ് ആണ് ആളുകൾക്ക് ഏറെ ഇഷ്ടം കൂടാതെ തമാശകൾ പറഞ്ഞു സ്വയംചിരിക്കുകയും മറ്റുള്ളവരെ ചെരിപ്പിക്കുകയും ചെയ്യുന്ന റിമിടോമിയെ മലയാളികൾക്ക് വെറുക്കാനേ കഴിയില്ല. ഫിറ്റ്നെസിന് വലിയ പ്രാധാന്യം നൽകുന്ന റിമിക്കുണ്ടായ മേക്കോവറും ചെറുതല്ല.
2008 ലായിരുന്നു റിമി ടോമിയും റോയ്സും തമ്മിലുള്ള വിവാഹം. വിവാഹം ജീവിതം മുന്നോട്ട് പോകവെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും 2019 ൽ വേർപിരിയുകയും ചെയ്തു. വിവാഹമോചനം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. റോയ്സ് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും റിമി പിന്നീടൊരു വിവാഹത്തിന് തയ്യാറായിട്ടില്ല. റിമി ടോമി രണ്ടാമതും വിവാഹിതയാകുന്നു എന്ന് ഒന്നിലേറെ തവണ ഗോസിപ്പുകൾ വന്നെങ്കിലും ഇതൊന്നും സത്യമായിരുന്നില്ല.
റിമിയുടെ ട്രാൻസ്ഫോർമേഷൻ പലർക്കും അത്ഭുതമാണ്. അത്രമാത്രം മാറ്റം ഗായികയ്ക്ക് വന്നിട്ടുണ്ട്. തന്റെ വർക്കൗട്ട്, ഡയറ്റിംഗ് വീഡിയോകൾ റിമി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വർക്കൗട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് റിമി ടോമി. ഫ്ലവേഴ്സ് ടിവിയിലാണ് പ്രതികരണം. പണ്ട് സ്ലിം ബ്യൂട്ടിയായിരുന്നു. പിന്നീട് നന്നായി ഭക്ഷണം കഴിച്ചു. പിന്നെ എനിക്ക് തന്നെ ഭയങ്കര ബുദ്ധിമുട്ടായി. സ്റ്റേജിൽ നിന്ന് പെർഫോം ചെയ്യുമ്പോൾ തടി കാരണം ശ്വാസം മുട്ടും. സാരിയുടുക്കുമ്പോൾ അതിനടിയിൽ ബെൽറ്റ് ഇടണം. ബെൽറ്റ് മുറുകി ഇറുകിപ്പിടുത്തം.
തനിക്ക് പറ്റാതായി. ഇപ്പോൾ സാരിയുടുക്കുമ്പോൾ സമാധാനമുണ്ട്. ബ്യൂട്ടി കോൺഷ്യസായിട്ടല്ല. ആരോഗ്യമുള്ളതും ആത്മവിശ്വാസമുള്ളതും ഇപ്പോഴത്തെ മാറ്റത്തിലാണെന്നും റിമി ടോമി വ്യക്തമാക്കി. ഇത് എന്റെ മാത്രം ചോയ്സാണ്. ഞാൻ എന്നെ കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതാണ് ശ്രദ്ധിക്കേണ്ടത്. അതേസമയം ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ് താനെന്ന് റിമി ടോമി പറയുന്നു.
2018 തൊട്ട് ഇന്ന് വരെ ജിമ്മിൽ പോകും. ജിമ്മിൽ വർക്കൗട്ട് ചെയ്താൽ മനസിന് സന്തോഷവും ഊർജവും ഉണ്ട്. പോയില്ലെങ്കിൽ രാത്രി കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്. പക്ഷെ ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിലിരിക്കുകയാണ് ഞാൻ. സത്യം പറഞ്ഞാൽ മൈക്ക് പിടിക്കാൻ പോലും പറ്റുന്നില്ല. ജിമ്മിൽ പോയി വെയ്റ്റ് എടുത്തിട്ടാണെന്ന് എല്ലാവരും കളിയാക്കും. പക്ഷെ ഇപ്പോൾ തനിക്ക് പറ്റിയത് ജിമ്മിൽ വെച്ച് പറ്റിയതല്ലെന്നും റിമി ടോമി പറയുന്നു.
ഞാൻ വീട്ടിൽ മമ്മിയെ പോലും എടുത്ത് പൊക്കും. ആരോഗ്യമുണ്ടെന്ന് കുറച്ച് അഹങ്കാരമുണ്ട്. എന്റെ കൂടെയുള്ള ചേച്ചിയുടെ ബാഗ് ഞാൻ ഒറ്റ കൈ കൊണ്ട് എടുത്ത് വെക്കും. യാത്ര ചെയ്യുമ്പോൾ ലഗേജുകൾ എടുത്ത് വെക്കും. കൂടെ വർക്ക് ചെയ്യുന്ന രണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ബ്രാണ്ടിയും ശശാങ്കും. ഒരാളെ നിലത്ത് വെച്ച് അടുത്തയാളെ എടുത്തതേ എനിക്ക് ഓർമ്മയുള്ളൂ.
പിന്നെ ഞാൻ ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു. എടുത്ത് പൊക്കിയപ്പോൾ കഴുത്ത് ഉളുക്കി പോയി. പിന്നെ ഇതും വെച്ച് താൻ വർക്കൗട്ട് ചെയ്തെന്നും റിമി ടോമി വ്യക്തമാക്കി. ടെലിവിഷൻ ഷോകളിൽ നിറ സാന്നിധ്യമാണ് റിമി ടോമിയിന്ന്. റിമിയുടെ തമാശകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രണ്ട് സിനിമകളിൽ റിമി അഭിനയിച്ചെങ്കിലും പിന്നീട് താരം സിനിമകൾ ചെയ്തില്ല. അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിലാണ് റിമി അഭിനയിച്ചത്.